യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

GULF

എലൈറ്റ്​ ഗ്രൂപ്​ മാനേജിങ് ഡയറക്ടര്‍ ആര്‍. ഹരികുമാറിനെ ദുബൈ പൊലീസ്​ ആദരിച്ചു.

ദുബൈ: വിവിധ മേഖലയിലെ സേവനത്തിന് മലയാളികള്‍ക്ക്​ ദുബൈ പൊലീസി​െന്‍റ ആദരവ്​. കോവിഡ്​ കാലത്തെ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ്​ ആദരം.മഹാമാരികാലത്ത്​ പ്രവാസികള്‍ക്ക് ചെയ്​ത സഹായങ്ങള്‍ പരിഗണിച്ച്‌​ എലൈറ്റ്​ ഗ്രൂപ്​ മാനേജിങ് ഡയറക്ടര്‍ ആര്‍. ഹരികുമാറിനെ ദുബൈ പൊലീസ്​ ആദരിച്ചു. ലോകത്തിന്​ മാതൃകയായ ദുബൈ പൊലീസി​െന്‍റ അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന്​ ഹരികുമാര്‍ പറഞ്ഞു.

വിദേശികളെയും സ്വദേശികളെയും വലുപ്പച്ചെറുപ്പമില്ലാതെ ഒരേപോലെ കാണുകയും അവരെ അംഗീകരിക്കുകയും ചെയ്യുന്നകാര്യത്തില്‍ മാതൃകയാണ് ദുബൈ പൊലീസെന്ന് ആര്‍. ഹരികുമാര്‍ അഭിപ്രായപ്പെട്ടു. കോവിഡ്​ കാലത്ത്​ എലൈറ്റ് ഗ്രൂപ്പിലെ ജോലിക്കാര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും നാട്ടിലേക്ക് പോകുന്നതിന് ഹരികുമാറി​െന്‍റ നേതൃത്വത്തില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്​തിരുന്നു. യു.എ.ഇയില്‍ കുടുങ്ങിയ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ 'ഗള്‍ഫ്​ മാധ്യമം- മീഡിയവണ്‍' സംയുക്​തമായി നടത്തിയ 'മിഷന്‍ വിങ്​സ്​ ഓഫ്​ കംപാഷ​െന്‍റ' ഭാഗമായും ഹരികുമാര്‍ പ്രവര്‍ത്തിച്ചിരുന്നു.

ഹരികുമാറി​െന്‍റ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ കലാ ടൂറിസ്​റ്റ്​ ഹോം കോവിഡ് രോഗികള്‍ക്കായി സൗജന്യ ചികിത്സാകേന്ദ്രമായി മാറ്റി.

കോവിഡ്​ കാലത്ത്​ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകന്‍ അഷ്​റഫ്​ താമരശ്ശേരിയെയും ദുബൈ പൊലീസ്​ ആദരിച്ചു. ദുബൈ പൊലീസ്​ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ കേണല്‍ അഹ്​മദ്​ മുഹമ്മദ്​ റാശിദ്​ അല്‍ സാദിയില്‍നിന്ന്​ പുരസ്​കാരം സ്വീകരിച്ചു.

Views: 194Create Date: 08/07/2021
SHARE THIS PAGE!