100 മില്യൺ ദിർഹം നിക്ഷേപ പദ്ധതിയുടെ ഭാഗമായി സോഹോയുടെ യുഎഇയിലെ ആദ്യ ഡാറ്റാ സെന്ററുകൾ ദുബായിലും അബുദാബിയിലും; 100-ലധികം ബിസിനസ് സേവനങ്ങൾ

Written By
Posted Jan 13, 2026|19

News
ദുബൈ: ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ യുഎഇയിലെ ദുബായിലും അബുദാബിയിലും തങ്ങളുടെ ആദ്യ ഡാറ്റാ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു. 2023-ൽ സോഹോ പ്രഖ്യാപിച്ച AED 100 മില്യൺ നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഈ ഡാറ്റാ സെന്ററുകൾ. സോഹോ കോർപ്പറേഷന്റെ രണ്ട് പ്രധാന ബ്രാൻഡുകളായ സോഹോ (ക്ലൗഡ് അധിഷ്ഠിത ബിസിനസ് പ്രോഗ്രാമുകൾ)യും മാനേജ്എൻജിൻ (എന്റർപ്രൈസ് ഐടി മാനേജ്മെന്റ്)യും ഉൾപ്പെടെ 100-ലധികം ക്ലൗഡ് സേവനങ്ങൾ ഇവിടെ സംവിധാനം ചെയ്യുക.

“യുഎഇയിലെ ഞങ്ങളുടെ തുടർ നിക്ഷേപത്തിന്റെ ഭാഗമായാണ് ഈ ഡാറ്റാ സെന്ററുകളുടെ പ്രവർത്തനം ആരംഭിക്കുന്നത്. സോഹോ, മാനേജ്എൻജിൻ എന്നീ ബ്രാൻഡുകൾക്കായി മേഖലയിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ് യുഎഇ,” സോഹോ കോർപ്പറേഷന്റെ സഹസ്ഥാപകനും സിഇഒയുമായ ഷൈലേഷ് ഡേവി ദുബായിൽ പറഞ്ഞു.

“ഈ സുപ്രധാന സംവിധാനങ്ങളോടെ, ബിസിനസുകൾക്ക് തങ്ങളുടെ ഡാറ്റ പ്രാദേശികമായി സംഭരിക്കാനുള്ള സൗകര്യം ഒരുക്കുകയും, ഡാറ്റാ സുരക്ഷിതത്വം ശക്തമാക്കുകയും, ദേശീയ സൈബർസുരക്ഷാ അജണ്ടയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ, സോഹോയും മാനേജ്എൻജിനും ഉൾപ്പെടെയുള്ള 100-ലധികം സേവനങ്ങൾ എല്ലാ തരത്തിലുമുള്ള ബിസിനസുകൾക്കും, സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും അവരുടെ പ്രവർത്തനങ്ങളുടെ എല്ലാ മേഖലകളിലും ഡിജിറ്റൽ പരിവർത്തനത്തിനായി ക്ലൗഡ് സാങ്കേതികവിദ്യ സ്വീകരിക്കാൻ സഹായിക്കും. ഇതുവഴി ദുബൈ വിഷൻ 2030-ന് അനുസൃതമായ ഒരു ഡിജിറ്റൽ സാമ്പത്തിക കേന്ദ്രമായി ദുബൈയെ വികസിപ്പിക്കാനും പിന്തുണ നൽകും," സോഹോ മിഡ്‌ഡിലെ ഈസ്റ്റ് ആഫ്രിക്ക പ്രസിഡന്റ് ഹൈദർ നിസാം പറഞ്ഞു.


"ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC) നൽകുന്ന CSP സെക്യൂരിറ്റി സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനും ഈ ഡാറ്റാ സെന്ററുകൾക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ, പ്രാദേശിക ബിസിനസുകൾക്കൊപ്പം സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും സേവനം നൽകാൻ സോഹോ കോർപ്പറേഷനു കഴിയും. ഇതിന് പുറമെ, ഡാറ്റാ സെന്ററുകൾ ISO 27001, ISO 22301, ISO 27017, CSA STAR ലെവൽ 2 സർട്ടിഫിക്കേഷനുകൾക്കും അനുസൃതമാണ്. കൂടാതെ, സോഹോയുടെ ദുബൈ ഓഫീസിനും ISO 27001 സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്," ഷൈലേഷ് കൂട്ടിച്ചേർത്തു. 

"2025-ൽ യുഎഇയിൽ സോഹോ 38.7 ശതമാനം വളർച്ച കൈവരിച്ചു. ഇതോടൊപ്പം, പങ്കാളി ശൃംഖലയും അതേ കാലയളവിൽ 29 ശതമാനം വിപുലീകരിച്ചു. വർധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കഴിഞ്ഞ വർഷം ജീവനക്കാരുടെ എണ്ണം 35 ശതമാനം വർധിപ്പിക്കുകയും, കൂടുതൽ വലുപ്പമുള്ള ഓഫിസിലേക്ക് മാറുകയും ചെയ്തു," സോഹോയുടെ സോഹോയുടെ വളർച്ചാ മുന്നേറ്റത്തെ കുറിച്ച് പറയവെ   ഹൈദർ കൂട്ടിച്ചേർത്തു. 

"സോഹോയുടെ വളർച്ചയ്ക്ക് മുഖ്യമായി കരുത്തുനൽകുന്ന സേവങ്ങളിൽ കസ്റ്റമർ എക്സ്പീരിയൻസ് പ്ലാറ്റ്ഫോം (Zoho CRM, Desk, Zoho CRM Plus), VAT-അനുസൃതവും FTA അംഗീകൃതവുമായ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറായ Zoho Books, ലോ-കോഡ് ആപ്പ് വികസന പ്ലാറ്റ്ഫോമായ Creator, കമ്മ്യൂണിക്കേഷൻ-കോലാബറേഷൻ പ്ലാറ്റ്ഫോമായ Zoho Workplace, 55-ലധികം ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന ഒറ്റസ്യൂട്ടായ Zoho One എന്നിവ ഉൾപ്പെടുന്നു," അദ്ദേഹം അറിയിച്ചു. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, DET, ദുബൈ കൾച്ചർ എന്നിവയുമായി നടത്തിയ പങ്കാളിത്തങ്ങൾ ഉൾപ്പെടെ വിവിധ സംരംഭങ്ങളിലൂടെ 7,000-ലധികം സ്ഥാപനങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിനായി സോഹോ AED 80 മില്യൺ നിക്ഷേപിച്ചു. അടുത്ത കാലയളവിൽ, രാജ്യത്ത് സോഹോയുടെ അപ്പർമാർക്കറ്റ് വളർച്ച ശക്തമായിട്ടുണ്ട്. 2025-ൽ മാത്രം 48 ശതമാനം വളർച്ച കൈവരിച്ചു. വേഗത്തിലുള്ള ‘ടൈം ടു വാല്യു’ കൈവരിക്കാനും, മൊത്തം ഉടമസ്ഥ ചെലവ് കുറയ്ക്കാനും സഹായിക്കുന്ന ശക്തമായ പ്ലാറ്റ്ഫോം ശേഷികളാണ് ഇതിന് പിന്നിൽ.

2025-ൽ യുഎഇയിൽ മാനേജ്എൻജിൻ 20 ശതമാനം വളർച്ച രേഖപ്പെടുത്തി. എന്റർപ്രൈസ് മേഖലയിലേക്കുള്ള തുടർച്ചയായ ശ്രദ്ധയാണ് ഇതിന് പ്രധാന കാരണം. സ്വകാര്യ മേഖലയും സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടെ വിവിധ സംഘടനകളിൽ പരിഹാരങ്ങളുടെ സ്വീകരണം വർധിച്ചതിനെ പിന്തുണയ്ക്കുന്നതിനായി പങ്കാളി ശൃംഖല ഉൾപ്പെടെയുള്ള പ്രാദേശിക സാന്നിധ്യം മാനേജ്എൻജിൻ കൂടുതൽ ശക്തിപ്പെടുത്തി. വളർച്ചയ്ക്ക് നേതൃത്വം നൽകുന്ന പ്രധാന പരിഹാരങ്ങളിൽ Endpoint Central (യൂണിഫൈഡ് എൻഡ്‌പോയിന്റ് മാനേജ്മെന്റ്), ServiceDesk Plus (യൂണിഫൈഡ് സർവീസ് മാനേജ്മെന്റ്), Site24x7 (ക്ലൗഡ് അധിഷ്ഠിത ഒബ്സർവബിലിറ്റി പ്ലാറ്റ്ഫോം) എന്നിവ ഉൾപ്പെടുന്നു.


അടുത്ത വർഷങ്ങളായി, BFSI, സർക്കാർ-പൊതു മേഖല, നിർമ്മാണ മേഖല എന്നിവിടങ്ങളിലാണ് യുഎഇയിൽ മാനേജ്എൻജിന്റെ വളർച്ച ഏറ്റവും ശക്തമായത്. ക്ലൗഡ് സ്വീകരണമാണ് ഇതിന് പ്രധാന ഇന്ധനം; മാനേജ്എൻജിന്റെ ക്ലൗഡ് പരിഹാരങ്ങൾക്ക് മേഖലയിലെ വളർച്ചാ നിരക്ക് ഏകദേശം 35 ശതമാനമാണ്. സ്കെയിലബിലിറ്റി, ചാപല്യം, വേഗത്തിലുള്ള നവീകരണം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ‘ക്ലൗഡ്-ഫസ്റ്റ്’ തന്ത്രങ്ങളിലേക്കുള്ള സംഘടനകളുടെ വ്യാപകമായ മാറ്റമാണ് ഈ പ്രവണത പ്രതിഫലിപ്പിക്കുന്നത്.
SHARE THIS PAGE!

Related Stories

See All

100 മില്യൺ ദിർഹം നിക്ഷേപ പദ്ധതിയുടെ ഭാഗമായി സോഹോയുടെ യുഎഇയിലെ ആദ്യ ഡാറ്റാ സെന്ററുകൾ ദുബായിലും അബുദാബിയിലും; 100-ലധികം ബിസിനസ് സേവനങ്ങൾ

ദുബൈ: ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ യുഎഇയിലെ ദുബായിലും ...

News |13.Jan.2026

സൗജന്യ നിയമസഹായം തുണയായി: കണ്ണൂര്‍ സ്വദേശിനി ഹഫീസയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അജ്മാന്‍ പോലീസ് കണ്ണൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്തു

അജ്മാൻ: യു.എ.ഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും ...

News |06.Jan.2026

അക്കാഫ് പ്രൊഫഷണൽ ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു

ദുബായ്: യു.എ.ഇയിലെ കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്‌സ് ...

News |05.Jan.2026

പ്രാർഥന വിഫലമായി; അബുദാബി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി ∙ അബുദാബി - ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ...

News |05.Jan.2026


Latest Update

100 മില്യൺ ദിർഹം നിക്ഷേപ പദ്ധതിയുടെ ഭാഗമായി സോഹോയുടെ യുഎഇയിലെ ആദ്യ ഡാറ്റാ സെന്ററുകൾ ദുബായിലും അബുദാബിയിലും; 100-ലധികം ബിസിനസ് സേവനങ്ങൾ

ദുബൈ: ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ യുഎഇയിലെ ദുബായിലും ...

News |13.Jan.2026

സൗജന്യ നിയമസഹായം തുണയായി: കണ്ണൂര്‍ സ്വദേശിനി ഹഫീസയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അജ്മാന്‍ പോലീസ് കണ്ണൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്തു

അജ്മാൻ: യു.എ.ഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും ...

News |06.Jan.2026

അക്കാഫ് പ്രൊഫഷണൽ ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു

ദുബായ്: യു.എ.ഇയിലെ കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്‌സ് ...

News |05.Jan.2026

പ്രാർഥന വിഫലമായി; അബുദാബി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി ∙ അബുദാബി - ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ...

News |05.Jan.2026

അബുദാബിയില്‍ വാഹനപകടം: മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുമലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ സഹോദരങ്ങളായ മൂന്നുകുട്ടികള്‍ ...

News |04.Jan.2026

അമേരിക്കയുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള കൈയേറ്റങ്ങളെ ലോകം കൈയും കെട്ടി നോക്കി നിൽക്കരുത്. ഇന്ത്യ ഇടപെടണം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

അമേരിക്കയുടെ  സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള  ...

News |04.Jan.2026

Photo Shoot

See All

Photos