വിനീത് കുമാര്‍ നായകനാകുന്ന ചിത്രമാണ് 'സൈമണ്‍ ഡാനിയേല്‍'. സാജന്‍ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. രാകേഷ് കുര്യാക്കോസിന്റതാണ് രചന. ഓഗസ്റ്റ് 19ന് തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറതത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി.
രാകേഷ് കുര്യാക്കോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിര്‍മിക്കുന്ന ചിത്രം ഒരു ട്രെഷര്‍ ഹണ്ടിന്റെ കഥയാകും പറയുക. സംവിധായകൻ സാജൻ ആന്റണി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും നിര്‍വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജസ്റ്റിൻ ജോസ്,
ദിവ്യ പിള്ളയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംഗീത സംവിധാനം - വരുൺ കൃഷ്ണ, എഡിറ്റർ - ദീപു ജോസഫ്, പ്രൊഡക്ഷൻ കണ്‍ട്രോളർ - ലിജോ ലൂയിസ്, കലാ സംവിധാനം - ഇന്ദുലാൽ കവീട്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, സൗണ്ട് മിക്സിങ് ഫസൽ ബക്കർ, കളറിസ്റ് ലിജു പ്രഭാകർ, കോസ്റ്റ്യൂം & സ്റ്റൈലിങ് - അഖിൽ, സാം; മേക്കപ്പ് - മഹേഷ് ബാലാജി, ആക്ഷൻ കോറിയോഗ്രാഫി - റോബിൻ ടോം, ഓപ്പറേറ്റീവ് ക്യാമറമാൻ- നിള ഉത്തമൻ, അസോസിയേറ്റ് ഡയറക്ടർസ് ജീസ് ജോസ്, ഡോൺ ജോസ്, ഡിസൈൻസ് - പാലയ്, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.