ഉർവശി, സത്യരാജ്, ആർജെ ബാലാജി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി ചിത്രം വീട്ട്ലാ വിശേഷം ട്രെയ്‌ലർ പുറത്തിറക്കി.
രാജ്കുമാർ റാവു നായകനായി എത്തിയ ബോളിവുഡ് ചിത്രം ബദായി ഹോയുടെ റീമേക്ക് ആണ് ചിത്രം.
ആർജെ ബാലാജി, എൻ.ജെ. ശരവണൻ എന്നിവരാണ് സംവിധാനം. അപർണ ബാലമുരളി, കെപിഎസി ലളിത, പവിത്ര ലോകേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം ഗിരീഷ് ഗോപാലകൃഷ്ണൻ. എഡിറ്റിങ് സെൽവ.
ചിത്രം ജൂൺ 17ന് തിയറ്ററുകളിലെത്തും.
1994 ല്‍ ഭാഗ്യരാജ് തിരക്കഥയും സംവിധാനം ചെയ്ത ചിത്രമാണ് വീട്ടല വിശേഷങ്ക. ഭാഗ്യരാജില്‍ നിന്ന് ഈ സിനിമയുടെ ടൈറ്റില്‍ റൈറ്റസ് ബാലാജി സ്വന്തമാക്കിയിരുന്നു. പ്രായമായ അമ്മ വീണ്ടും ഗർഭിണിയാകുമ്പോൾ എന്തൊക്കെ സംഭവിക്കും എന്നും പ്രായപൂർത്തിയായ രണ്ട് ആൺമക്കൾ ഇതെങ്ങനെ സ്വീകരിക്കുമെന്നും നാട്ടുകാർ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നുമൊക്കെയാണ് സിനിമയിലുള്ളത്.