നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിന്റെ ട്രെയ്‌ലർ

Written By
Posted May 24, 2022|607

Trailer
നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജൂൺ മൂന്നിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. 

1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾക്ക്  പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്നു. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും  അതിജീവനത്തിന്റെ കഥയാണ് തുറമുഖം. 

നിവിന്‍ പോളി,  ജോജു  ജോർജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

എഡിറ്റര്‍ ബി. അജിത്കുമാര്‍, കലാസംവിധാനം ഗോകുല്‍ ദാസ്, സംഗീതം കെ. ഷഹബാസ് അമൻ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട്  കോ പ്രൊഡ്യൂസർമാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്വീൻ മേരി ഇന്റർനാഷണൽ  ആണ്‌ തുറമുഖം തിയറ്ററിൽ എത്തിക്കുന്നത്.പിആർഒ  എ.എസ് ദിനേശ്, ആതിര ദിൽജിത്ത്. 
SHARE THIS PAGE!

Related Stories

See All

കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും ...

Trailer |16.Dec.2025

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ 'വീര ധീര ശൂരൻ' മാർച്ച് 27ന് തിയേറ്ററുകളിലേക്ക്.

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ...

Trailer |24.Jan.2025

കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ ...

Trailer |28.Oct.2023

ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി രോമാഞ്ച ത്തിന്‍റെ ട്രെയ്‍ലര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ...

Trailer |03.Oct.2022


Latest Update

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos