രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം തീർപ്പ് ന്റെ ട്രെയ്‌ലർ

Written By
Posted Aug 16, 2022|411

Trailer
കമ്മാരസംഭവത്തിന് ശേഷം മുരളി ​ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'തീർപ്പ്' ന്റെ ട്രെയ്‌ലർ പുറത്തിറക്കി. ചിത്രത്തിന്‍റെ കഥാ പശ്ചാത്തലം പറയാതെ അത്യന്തം ആകാംഷ നിറക്കുന്ന രീതിയിലാണ് 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലർ ഇറക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ  ഓ​ഗസ്റ്റ് 25ന് ചിത്രം റിലീസ് ചെയ്യും. ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു,മുരളി ​ഗോപി, ഇഷ തൽവാർ  എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഫ്രൈഡേ ഫിലിം ഹൗസും സെല്ലുലോയ്ഡ് മാർ​ഗും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുനിൽ കെ.എസ് ഛായാ​ഗ്രഹണം നിർവഹിക്കുന്നു. മുരളി ​ഗോപി തന്നെയാണ് ​ഗാനരചനയും സം​ഗീതസംവിധാനവും. മുരളി ​ഗോപി ആദ്യമായി സം​ഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ​ഗോപി സുന്ദറാണ് പശ്ചാത്തലസം​ഗീതം.‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീർപ്പ്’... എന്നതാണ് ചിത്രത്തിന്റെ ടാഗ്‍ലൈൻ. 

കമ്മാരസംഭവത്തിനു ശേഷം മുരളി ​ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.2021-ൽ ചിത്രീകരണമാരംഭിച്ച ചിത്രം പൂർത്തിയാക്കാൻ ഏകദേശം ഒന്നര വർഷമെടുത്തു. ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും തീർപ്പിനുണ്ട്.
SHARE THIS PAGE!

Related Stories

See All

കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും ...

Trailer |16.Dec.2025

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ 'വീര ധീര ശൂരൻ' മാർച്ച് 27ന് തിയേറ്ററുകളിലേക്ക്.

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ...

Trailer |24.Jan.2025

കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ ...

Trailer |28.Oct.2023

ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി രോമാഞ്ച ത്തിന്‍റെ ട്രെയ്‍ലര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ...

Trailer |03.Oct.2022


Latest Update

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos