ഷാർജ: ഷാർജ അന്താരാഷ്ട്രാ പുസ്തകമേളയിൽ ഷാജഹാൻ പൂവച്ചലിൻ്റെ ഞാനും നീയും നെയ്യാറും എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നടന്നു. ഏലൈറ്റ് ഗ്രൂപ്പ് ഏം ഢി ആർ ഹരികുമാറിൽ നിന്ന് പ്രതാപൻ തായാട്ട് ഹരിതം ബുക്ക്സ് പുസ്തകം സ്വീകരിക്കുകയും ബിനു മനോഹർ കൗമുദി ടി വി ,അഡ്വ ആഷിക് തൈക്കണ്ടി ശ്രീമതി ലാലി രംഗനാഥ് അസ്കർ ഗാന്ധി തുടങ്ങിയ പ്രമുഖർ ആശംസകൾ അറിയിക്കുകയും ചെയ്തു. പുസ്തകങ്ങൾ വരും തലമുറ ക്കുള്ള കാലങ്ങളുടെ അടയാളപ്പെടുത്തലുകളാണ് എന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് ശ്രീ ഹരികുമാർ അഭിപ്രായപ്പെട്ടു.കൗമുദി ടി വി ദുബായ് ബ്യൂറോ ചീഫാണ് ഷാജഹാൻ പൂവച്ചൽ.