ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ കഥ പറയുന്ന ചിത്രം സബാഷ് മിതുവിന്റെ ട്രെയ്ലര്‍

Written By
Posted Jun 21, 2022|573

Trailer
ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്റെ കഥ പറയുന്ന ചിത്രം സബാഷ് മിതുവിന്റെ ട്രെയ്ലര്‍ പുറത്തിറക്കി. മിതാലിയുടെ കുട്ടിക്കാലവും, ക്രിക്കറ്റ് ജീവിതവും, ഇന്ത്യന്‍ ടീമിന്റെ പ്രശസ്തിക്കായി മിതാലി നടത്തിയ പ്രയത്‌നങ്ങളുമെല്ലാം ചിത്രത്തിലുണ്ടെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ജൂലൈ 15നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. 

സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സബാഷ് മിതു പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. തപ്‌സി പന്നുവാണ് കേന്ദ്ര കഥാപാത്രമായ മിതാലി രാജായി എത്തുന്നത്. 2020 ല്‍  മിതാലി രാജിന്റെ പിറന്നാള്‍ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. കൂടാതെ 2021 ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വിവരം തപ്സി പന്നുവും പങ്ക് വെച്ചിരുന്നു. ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സബാഷ് മിതു ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.

മിതാലി രാജായി ഗംഭീര പ്രകടനം തന്നെയാണ് തപ്‌സി പന്നു കാഴ്ചവെച്ചിരിക്കുന്നതെന്ന് നിസംശയം പറയാം. വയകോം 18 സ്റ്റുഡിയോസാണ് സബാഷ് മിതു നിര്‍മ്മിക്കുന്നത്. സിര്‍ഷ റേ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. അജിത് അന്ധരെയാണ് ക്രീയേറ്റീവ് പ്രൊഡ്യൂസര്‍, പ്രിയ അവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഇക്കഴിഞ്ഞ ജൂണ്‍ 8ന് മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. 89 അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ നിന്ന് 2364 റണ്‍സും 12 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 699 റണ്‍സും മിതാലി രാജ് നേടിയിട്ടുണ്ട്. 2017ല്‍ മിതാലി രാജിന്റെ കീഴില്‍ ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ എത്തിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ നിന്ന് 7805 റണ്‍സും മിതാലി നേടിയിട്ടുണ്ട്.
SHARE THIS PAGE!

Related Stories

See All

കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും ...

Trailer |16.Dec.2025

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ 'വീര ധീര ശൂരൻ' മാർച്ച് 27ന് തിയേറ്ററുകളിലേക്ക്.

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ...

Trailer |24.Jan.2025

കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ ...

Trailer |28.Oct.2023

ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി രോമാഞ്ച ത്തിന്‍റെ ട്രെയ്‍ലര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ...

Trailer |03.Oct.2022


Latest Update

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos