ജോജു ജോര്‍ജിനെ നായകനാക്കി സന്‍ഫീര്‍ കെ സംവിധാനം ചെയ്‍ത പീസ് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

Written By
Posted Aug 07, 2022|423

Trailer
ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്‍ത പീസ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രം വേറിട്ട ദൃശ്യഭാഷയിലുള്ള ഒന്നായിരിക്കുമെന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന പ്രതീക്ഷ. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. കാര്‍ലോസ് ആയി എത്തുന്നത് ജോജു ജോര്‍ജ് ആണ്. പടയ്ക്കു ശേഷം ജോജു ജോര്‍ജിന്‍റേതായി എത്തുന്ന ചിത്രമാണ് ഇത്.

സിദ്ദിഖ് വേറിട്ട ഗെറ്റപ്പിലും പ്രകടനത്തിലും എത്തുന്ന ചിത്രത്തില്‍ ആശ ശരത്ത്, രമ്യ നമ്പീശന്‍, അദിതി രവി, മാമുക്കോയ, അനില്‍ നെടുമങ്ങാട്, വിജിലേഷ് കരിയാട്, ഷാലു റഹിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമെ തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലുമായി ഓഗസ്റ്റ് 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് സിനിമ ചിത്രീകരണം പൂർത്തീകരിച്ചത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. 

ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ് അനന്ത കൃഷ്ണൻ,  എഡിറ്റിംഗ് നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ ഉണ്ണി പാലോട്, കലാസംവിധാനം ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ എം, സൗണ്ട് ഡിസൈൻ അജയൻ അദത്, വസ്ത്രാലങ്കാരം ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ് ഷാജി പുൽപ്പള്ളി, ഷമീർ, ജോ, സ്റ്റിൽസ് ജിതിൻ മധു, സ്റ്റോറി ബോർഡ് ഹരിഷ് വല്ലത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയ്ന്‍സ്, ഡിസൈൻസ്‌ അമൽ ജോസ്‌. പിആര്‍ഒ മഞ്ജു ഗോപിനാഥ്.
SHARE THIS PAGE!

Related Stories

See All

കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും ...

Trailer |16.Dec.2025

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ 'വീര ധീര ശൂരൻ' മാർച്ച് 27ന് തിയേറ്ററുകളിലേക്ക്.

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ...

Trailer |24.Jan.2025

കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ ...

Trailer |28.Oct.2023

ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി രോമാഞ്ച ത്തിന്‍റെ ട്രെയ്‍ലര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ...

Trailer |03.Oct.2022


Latest Update

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos