പ്രവാസത്തിന്‍റെ ദുരിതമുഖം കാട്ടിത്തന്നത് ആടുജീവിതവും കുഞ്ഞാച്ചയും -എ. മുത്തുകൃഷ്ണൻ

Written By
Posted Nov 16, 2024|126

News

ഷാർജ: ആടുജീവിതം, കുഞ്ഞാച്ച എന്നീ നോവലുകളിലൂടെയാണ് തമിഴ്ലോകം ഗള്‍ഫ് പ്രവാസത്തിലെ ദുരിത ജീവിതം തിരിച്ചറിഞ്ഞതെന്ന് പ്രശസ്ത എഴുത്തുകാരനും ആക്ടിവിസ്റ്റുമായ എ.

മുത്തുകൃഷ്ണൻ പറഞ്ഞു. ഈ നോവലുകള്‍ ഇറങ്ങുന്നതിനുമുമ്ബ് ഗള്‍ഫിന്‍റെ ആഡംബരങ്ങളും തിളക്കങ്ങളും മാത്രമേ തമിഴ് ജനത കണ്ടിരുന്നുള്ളൂ. ഗള്‍ഫിലെത്തുന്നവർ പ്രയാസമേറിയ ജോലിയില്‍ വ്യാപൃതരാകുന്നതൊന്നും ആരും മനസ്സിലാക്കിയിരുന്നില്ല.

ആദ്യം ബെന്യാമിന്‍റെ ആടുജീവിതമാണ് തമിഴിലെത്തിയത്. അതു പിന്നീട് സിനിമയായും കണ്ടു. കഴിഞ്ഞ ചെന്നൈ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്ത സാദിഖ് കാവിലിന്‍റെ കുഞ്ഞാച്ച എന്ന നോവല്‍ ഇപ്പോള്‍ തമിഴ് ജനത ഏറ്റെടുത്തു കഴിഞ്ഞു.

ഇതാണ് സാഹിത്യകൃതി സമൂഹത്തിലുണ്ടാക്കുന്ന പരിവർത്തനമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയില്‍ മാധ്യമപ്രവർത്തകനായ സാദിഖ് കാവിലിന്‍റെ 'ഔട്ട് പാസ്' എന്ന മലയാളം നോവലിന്‍റെ തമിഴ് പതിപ്പായ 'കുഞ്ഞാച്ച'യെക്കുറിച്ചുള്ള ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്ര നടൻ രവീന്ദ്രൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര, അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോള്‍ ജോസഫ്, കവിയും അധ്യാപകനുമായ മുരളി മംഗലത്ത്, തമിഴ് എഴുത്തുകാരൻ കാർത്തിക്, മച്ചിങ്ങല്‍ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സാദിഖ് കാവില്‍ മറുപടി പറഞ്ഞു. ബുക്കിഷ് ടീമംഗങ്ങളായ സലീം അയ്യനത്ത്, രാഗേഷ് വെങ്കിലാട്, മഹേഷ് പൗലോസ് എന്നിവർ പങ്കെടുത്തു.

SHARE THIS PAGE!

Related Stories

See All

അടുത്ത 5-6 വർഷത്തിനുള്ളിൽ 35,000 ഇലക്ട്രിക് ബൈക്കുകൾ വിന്യസിക്കാൻ ലക്ഷ്യമിട്ട് മീർ ഗ്രൂപ്പ് ജിസിസിയിൽ എംജിഐ ഇലക്ട്രിക് - സുസ്ഥിര ലാസ്റ്റ്-മൈൽ ഡെലിവറി ആരംഭിച്ചു.

നൂതനമായ സൊല്യൂഷനുകളിൽ നിക്ഷേപം നടത്തുന്ന ദുബായ് ആസ്ഥാനമായുള്ള മീർ ...

News |12.Jan.2025

മലയാളം മിഷൻ പത്താം തരം തുല്യത നീലക്കുറുഞ്ഞി കോഴ്‌സിന് തുടക്കം കുറിച്ചു

അബുദാബി: മലയാളം മിഷൻ പാഠ്യപദ്ധതിയുടെ അവസാനഭാഗമായ പത്താംതരം തുല്യതാ ...

News |30.Dec.2024

"ഉരുക്ക് മനുഷ്യൻ" എന്നറിയപ്പെടുന്ന ജിതേന്ദ്ര മെഹ്‌റ, ഇന്ത്യയുടെ സ്റ്റീൽ വ്യവസായത്തിലെ ഒരു പ്രമുഖ നാമം

"ഉരുക്ക് മനുഷ്യൻ" എന്നറിയപ്പെടുന്ന ജിതേന്ദ്ര മെഹ്‌റ, ഇന്ത്യയുടെ സ്റ്റീൽ ...

News |30.Dec.2024

ചൗധരി തൻ്റെ നൂതന സ്ട്രീമിംഗ് ആപ്പ് മേറ്റ് ഔദ്യോഗികമായി പുറത്തിറക്കി

ഷാർജ  വിശദാംശങ്ങളനുസരിച്ച്, ഷാർജ ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ...

News |24.Dec.2024


Latest Update







Photo Shoot

See All

Photos