അനശ്വര രാജൻ പ്രധാനവേഷത്തിലെത്തുന്ന മൈക്ക് എന്ന സിനിമയുടെ ട്രെയ്‌ലർ

Written By
Posted Aug 01, 2022|469

Trailer
അനശ്വര രാജൻ പ്രധാനവേഷത്തിലെത്തുന്ന മൈക്ക് എന്ന സിനിമയുടെ ട്രെയ്‌ലർ എത്തി. ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന പെൺകുട്ടിയായാണ് അനശ്വര ചിത്രത്തിൽ എത്തുന്നത്. സാറയുടെയും മൈക്ക് എന്ന യുവാവിന്റെയും സൗഹൃദമാണ് ചിത്രം പറയുന്നത്.

നവാഗതനായ രഞ്ജിത്ത് സജീവ്, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം വിഷ്ണു ശിവപ്രസാദാണ് സംവിധാനം ചെയ്യുന്നത്. ജെഎ എന്റർടെയ്ൻമെന്റ് ആദ്യമായി  മലയാളത്തിൽ നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും. 

ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ജെഎ എന്റർടെയ്ൻമെന്റ് ആദ്യമായി നിർമിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി എബ്രഹാം എന്നിവരാണ്  ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബര്‍ അലിയുടേതാണ്. 

5 സുന്ദരികള്‍, സി ഐ എ , വിജയ് സൂപ്പറും പൗര്‍ണ്ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഷൈലോക്ക്  തുടങ്ങി  നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം കൈകാര്യം ചെയ്ത രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദേശീയ  പുരസ്‌കാര ജേതാവും ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് , അന്‍വര്‍, ഒരു കാല്‍ ഒരു കണ്ണാടി, മരിയാന്‍, രജ്‌നി മുരുകന്‍, പേട്ട, എസ്രാ തുടങ്ങി നിരവധി മലയാളം-തമിഴ് ചിത്രങ്ങളുടെ എഡിറ്റിങ്  കൈകാര്യം ചെയ്ത വിവേക് ഹര്‍ഷന്‍  ആണ് ചിത്രത്തിന്റെ  എഡിറ്റര്‍. രഥന്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. കലാസംവിധാനം - രഞ്ജിത് കൊതേരി, മേക്കപ്പ് - റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം - സോണിയ സാന്‍ഡിയാവോ. ഡേവിസണ്‍ സി ജെ, ബിനു മുരളി എന്നിവര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ്.
SHARE THIS PAGE!

Related Stories

See All

കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും ...

Trailer |16.Dec.2025

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ 'വീര ധീര ശൂരൻ' മാർച്ച് 27ന് തിയേറ്ററുകളിലേക്ക്.

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ...

Trailer |24.Jan.2025

കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ ...

Trailer |28.Oct.2023

ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി രോമാഞ്ച ത്തിന്‍റെ ട്രെയ്‍ലര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ...

Trailer |03.Oct.2022


Latest Update

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos