കാളിദാസ് ജയറാമിനെ നായകനാക്കി പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നച്ചത്തിരം നഗര്‍ഗിരത്' ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രം റൊമാന്റിക് മ്യൂസിക്കൽ സിനിമയാകും ഇതെന്നാണ് ട്രെയ്‌ലറിൽ നിന്നും ലഭിക്കുന്ന സൂചന. ഓഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും.
കലൈയരശൻ, ദുഷാര വിജയൻ, ഹരി കൃഷ്ണൻ, വിനോദ്, സുബത്ര റോബർട്ട്, ഷബീർ കല്ലറക്കൽ, റെജിൻ റോസ്, ദാമു, ജ്ഞാനപ്രസാദ്, വിൻസു റേച്ചൽ സാം, അർജുൻ പ്രഭാകരൻ, സ്റ്റീഫൻ രാജ്, ഷെറിൻ സെലിൻ മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
കമല്‍ഹാസൻ നായകനായ 'വിക്രം' ആണ് കാളിദാസ് ഒടുവിൽ അഭിനയിച്ച തമിഴ് ചിത്രം . ഇതിനു മുൻപ് അഭിനയിച്ച 'പുത്തം പുതു കാലെ', 'പാവ കഥൈകള്‍' എന്നീ ചിത്രങ്ങളും കാളിദാസിന് മികച്ച പ്രേക്ഷക പിന്തുണ നേടി കൊടുത്തിരുന്നു.
കിഷോർ കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ, സംഗീത സംവിധായകൻ-തേൻമ
എഡിറ്റർ: സെൽവ ആർകെ,കലാസംവിധാനം: എൽ ജയരഗു,സൗണ്ട് ഡിസൈനർ: ആന്റണി ബിജെ റൂബൻ,സ്റ്റണ്ട്: 'സ്റ്റണർ' സാം,ഗാനരചന: ഉമാദേവി, അറിവ്,കൊറിയോഗ്രാഫർ: സാൻഡി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.