ഡയറക്റ്റ് ഒടിടി റിലീസുമായി മലയാളം ത്രില്ലര്‍; ജോഷ്വാ മോശയുടെ പിന്‍ഗാമി ട്രെയ്‍ലര്‍.

Written By
Posted Sep 17, 2022|882

Trailer
മലയാളത്തില്‍ നിന്ന് മറ്റൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം കൂടി വരുന്നു. ജോഷ്വാ മോശയുടെ പിന്‍ഗാമി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സുധീഷ് മോഹന്‍ ആണ്. ഒരു കൂട്ടം പുതുമുഖങ്ങള്‍ക്കൊപ്പം പ്രമോദ് വെളിയനാടും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ ചെലവില്‍ പൂര്‍ത്തീകരിച്ച ചിത്രമാണിത്.

അഖിലേഷ് ഈശ്വര്‍, മിഥുന്‍ എബ്രഹാം, അഞ്ജന സാറ, അമൃത വിജയ്, ശശി പള്ളാത്തുരുത്തി, ആര്‍ ജെ അല്‍ഫോന്‍സ, മാത്യു ജോസഫ്, സുധീര്‍ സലാം, മധു പെരുന്ന, ശ്രീദേവി, റിച്ചാര്‍ഡ്, സുമേഷ് മാധവന്‍, രാഹുല്‍ രവീന്ദ്രന്‍, ഹിഷാം മുഹമ്മദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കയേ ദു സിനിമാസിന്‍റെ ബാനറിലാണ് നിര്‍മ്മാണം. ഛായാ​ഗ്രഹണം വിനോദ് ​ഗോപി. എഡിറ്റിം​ഗ് അനീഷ് സ്വാതി, സം​ഗീതം, പശ്ചാത്തല സം​ഗീതം ബോണി ലൂയിസ്, കലാസംവിധാനം ക്രയോണ്‍ വേള്‍ഡ്, സൗണ്ട് മിക്സിം​ഗ് കുട്ടി ജോസ്, സൗണ്ട് ഡിസൈന്‍ നെല്‍വിന്‍ സി ഡെല്‍സണ്‍., ജ്യോതിസ് ജോണ്‍സണ്‍.

ഡിഐ എഫ് സി സ്റ്റുഡിയോസ്, കളറിസ്റ്റ് ജോജി പാറയ്ക്കല്‍, സ്റ്റില്‍സ് സുരേഷ് മാമ്മൂട്, ആക്ഷന്‍ കൊറിയോ​ഗ്രഫി സുധീഷ് മോഹന്‍, അസോസിയേറ്റ് ഡയറക്ടര്‍ അഭിജിത്ത് എ നായര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ ദ്രാവിഡ് സന്തോഷ്, അസോസിയേറ്റ് ക്യാമറാമാന്‍ കിരണ്‍ രഘു, അസിസ്റ്റന്റ് ക്യാമറാമെന്‍ രാഹുല്‍ രാജ്, അനന്ദു സുകുമാരന്‍, ഡിസൈന്‍ റെക് ഡിസൈന്‍സ്, പ്രോജക്റ്റ് ഡിസൈനര്‍ അഭി ഈശ്വര്‍, ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ലാല്‍ കൃഷ്ണ, മാര്‍ട്ടിന്‍ ജോമോന്‍. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഫസ്റ്റ് ഷോസ് എന്ന പ്ലാറ്റ്ഫോമിലൂടെ സെപ്റ്റംബര്‍ 28 ന് സ്ട്രീമിം​ഗ് ആരംഭിക്കും.
SHARE THIS PAGE!

Related Stories

See All

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ 'വീര ധീര ശൂരൻ' മാർച്ച് 27ന് തിയേറ്ററുകളിലേക്ക്.

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ...

Trailer |24.Jan.2025

കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ ...

Trailer |28.Oct.2023

ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി രോമാഞ്ച ത്തിന്‍റെ ട്രെയ്‍ലര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ...

Trailer |03.Oct.2022

ഇന്ത്യയുടെ ഓസ്കാർ പ്രതീക്ഷ. ഛെല്ലോ ഷോ ട്രെയ്‌ലർ. ചിത്രം ഒക്ടോബർ 14-ന്

2023-ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ് 'ഛെല്ലോ ഷോ'. ...

Trailer |29.Sep.2022


Latest Update







Photo Shoot

See All

Photos