Written By
|
അജ്മാൻ: അലുമിനിയം വ്യവസായ പ്രമുഖരായ യു.എ.ഇ എലൈറ്റ് ഗ്രൂപ് ഓഫ് കമ്ബനിയുടെ ജീവനക്കാരുടെ സംഘടനയായ എലൈറ്റ് ക്ലബ് ഏഴാം വാർഷികം അജ്മാൻ കള്‍ചറല്‍ സെന്‍ററില്‍ ആഘോഷിച്ചു.
വിവിധ രാജ്യങ്ങളിലായി രണ്ടായിരത്തോളം ജീവനക്കാരാണ് എലൈറ്റ് ഗ്രൂപ്പിനുള്ളത്. എലൈറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ആർ. ഹരികുമാർ ക്ലബ്ബിന്റെ പ്രവർത്തനങ്ങളും സംരംഭങ്ങളും വിശദീകരിച്ചു. ചലച്ചിത്ര താരമായ ശ്വേതാ മേനോനും റാന്നി എം.എല്‍.എ പ്രമോദ് നാരായണനും മുഖ്യ അതിഥികളായി.
എല്ലാ വർഷത്തേയും പോലെ തെരഞ്ഞെടുത്ത പത്തോളം ജീവനക്കാരുടെ മാതാപിതാക്കളെ നാട്ടില്‍ നിന്ന് ക്ലബ്ബിന്‍റെ ചിലവില്‍ അജ്മാനില്‍ എത്തിച്ചിരുന്നു. ഇവരെ ചടങ്ങില്‍ ആദരിച്ചു. പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിച്ച സംഗീത നിശയും മേളയ്ക്ക് പൊലിമ പകർന്നു.