ദുബൈ :അനധികൃത താമസക്കാർക്കെതിരെ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ് ഫെഡറൽ അതോറിറ്റി (ഐ സി പി)തിരച്ചിൽ ശക്തമാക്കി. രാജ്യത്തിന്റെ അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുകയും വിദേശികളുടെ പ്രവേശന, താമസ നിയമവുമായി പൂർണമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. ഈ പരിശോധനകൾ തുടരുമെന്ന് ഐ സി പി അറിയിച്ചു. ഏകോപിത പരിശോധനാ പരമ്പര സൃഷ്ടിക്കാൻ, രാജ്യത്തുടനീളം പ്രത്യേക കർമസേനയെ വിന്യസിച്ചിട്ടുണ്ട്. പ്രധാന പങ്കാളികളുമായി സഹകരിച്ചാണിത്. ശരിയായ രേഖകളില്ലാതെയോ താമസ നിയമങ്ങൾ ലംഘിച്ചോ യു എഇയിൽ താമസിക്കുന്ന വ്യക്തികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്യും. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള തുടർച്ചയായ സംരംഭത്തിന്റെ ഭാഗമായാണ് പരിശോധനകൾ. ഇതിനകം നിരവധി നിയമലംഘകരെ തിരിച്ചറിഞ്ഞു പിടികൂടിയിട്ടുണ്ട്. തടങ്കലിൽ വയ്ക്കുന്നതിനും കാരണമായി. താമസ, വിദേശ പ്രവേശന നിയമങ്ങൾ ക്കനുസൃതമായി നിയമ നടപടികൾ സ്വീകരിച്ചു വരുന്നു.