നാല് വര്‍ഷത്തിനുശേഷം ഒരു അനുരാഗ് കശ്യപ് ചിത്രം ദൊബാര ഓ​ഗസ്റ്റ് 19ന് തിയറ്ററുകളിലേക്ക്, ട്രെയ്‍ലര്‍

Written By
Posted Jul 27, 2022|399

Trailer
ഏത് കാലമായാലും ബോളിവുഡില്‍ തന്റേതായ ഫാന്‍ ഫോളോംവിം​ഗ് ഉണ്ടാക്കിയിട്ടുള്ള സംവിധായകനാണ് അനുരാ​ഗ് കശ്യപ്. ഇപ്പോഴിതാ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു അനുരാ​ഗ് കശ്യപ് ചിത്രം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ദൊബാര എന്ന പേരിലെത്തുന്ന ചിത്രത്തില്‍ തപ്സി പന്നുവാണ് നായിക. പവൈല്‍ ​ഗുലാത്തി, നാസര്‍, രാഹുല്‍ ഭട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.

2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്‍റെ റീമേക്ക് ആണ് ദൊബാര. മിസ്റ്ററി ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ നിഹിത് ഭാവെയാണ്. ബാലാജി മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ശോഭ കപൂറും ഏക്ത കപൂറും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാ​ഗ്രഹണം സില്‍വെസ്റ്റര്‍ ഫൊന്‍സെക, എഡിറ്റിം​ഗ് ആര്‍തി ബജാജ്, പ്രൊഡക്ഷന്‍ ഡിസൈനിം​ഗ് ഉര്‍വി അഷര്‍, ഷിപ്ര റവാല്‍, ആക്ഷന്‍ ഡയറക്ടര്‍ അമൃത് പാല്‍ സിം​ഗ്, വസ്ത്രാലങ്കാരം പ്രശാന്ത് സാവന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമിത് എ നായിക്, പശ്ചാത്തല സം​ഗീതം ഷോര്‍ പൊലീസ്, സൗണ്ട് ഡിസൈനര്‍ ധിമ്മന്‍ കര്‍മാകര്‍, റീ റെക്കോര്‍ഡിസ്റ്റ് അലോക് ഡേ, സം​ഗീതം ഷോര്‍ പൊലീസ്, ​ഗൗരവ് ചാറ്റര്‍ജി, സ്റ്റില്‍സ് തേജീന്ദര്‍ സിം​ഗ്, ഓ​ഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളിലെത്തും.
SHARE THIS PAGE!

Related Stories

See All

കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും ...

Trailer |16.Dec.2025

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ 'വീര ധീര ശൂരൻ' മാർച്ച് 27ന് തിയേറ്ററുകളിലേക്ക്.

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ...

Trailer |24.Jan.2025

കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ ...

Trailer |28.Oct.2023

ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി രോമാഞ്ച ത്തിന്‍റെ ട്രെയ്‍ലര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ...

Trailer |03.Oct.2022


Latest Update

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos