ധനുഷ് നായകനായെത്തുന്ന 'നാനേ വരുവേന്റെ' ടീസര്‍ പുറത്ത്. നിഗൂഢതയും ആകാംക്ഷയും നിറച്ച ടീസറാണ് എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം.
ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവനാണ് 'നാനേ വരുവേന്‍' സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറാകുമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന. ചിത്രത്തിലെ ധനുഷിന്റെ ഗെറ്റപ്പും രൂപഭാവത്തിലുണ്ടായ മാറ്റവുമെല്ലാം എടുത്തുപറയേണ്ടതാണ്. ധനുഷിന്റെ കരിയറിലെ ഒരു മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ.
യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബി.കെ വിജയ് മുരുകനും എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസനുമാണ്. അടുത്തിടെ പുറത്തിറങ്ങിയ ധനുഷ് ചിത്രമായ 'തിരുച്ചിദ്രമ്പലം' മികച്ച പ്രതികരണം നേടിയിരുന്നു.