അയാള്‍ ഞാനല്ല'എന്ന ചിത്രത്തിനു ശേഷം നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഡിയര്‍ ഫ്രണ്ട്'. ജൂണ്‍ 10ന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ് തിയേറ്ററിലെത്തിച്ച ചിത്രം ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിനൊരുങ്ങുകയാണ്. ജൂലൈ 10ന് ഡിയര്‍ ഫ്രണ്ട് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യും.
ടോവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജ്ജുന്‍ രാധാകൃഷ്ണന്‍, സഞ്ജന നടരാജന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഷൈജു ഖാലിദാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.
ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ്.
എഡിറ്റിംഗ്- ദീപു ജോസഫ്, കല-ഗോകുല്‍ ദാസ്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനുപ് എസ് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മന്‍ വള്ളിക്കുന്ന്, കളറിസ്റ്റ്- ലിജു പ്രഭാകര്‍,സൗണ്ട് ഡിസൈന്‍-വിക്കി, കിഷന്‍, ഓഡിയോഗ്രഫി-രാജകൃഷ്ണന്‍ എം ആര്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍-ജീസ് പൂപ്പാടി, ഓസ്റ്റിന്‍ ഡാന്‍, സ്റ്റില്‍സ്-അരുണ്‍ കിരണം, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍- ധനരാജ് കെ കെ, വിനോദ് ഉണ്ണിത്താന്‍, വിഎഫ്എക്സ്-മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍-സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പി ആര്‍ ഒ- എ എസ് ദിനേശ്.