നടന്‍ ഭീമന്‍ രഘുവിന്‍റെ സംവിധാന അരങ്ങേറ്റമാണ് ചാണ. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

Written By
Posted Jul 25, 2022|384

Trailer
നടന്‍ ഭീമന്‍ രഘുവിന്‍റെ സംവിധാന അരങ്ങേറ്റമാണ് ചാണ. ഭീമന്‍ രഘുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഭീമന്‍ രഘുവെന്ന അഭിനേതാവിനെ ഇതുവരെ കാണാത്ത വേണ്ടപ്പകര്‍ച്ചയില്‍ ചിത്രത്തില്‍ കാണാനാവുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു. ബാലചന്ദ്ര മേനോന്‍ ആണ് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറക്കിയത്.

പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു (ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സ്വീറ്റി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ ശശീന്ദ്രന്‍ കണ്ണൂര്‍ ആണ് നിര്‍മ്മാണം. കഥ, തിരക്കഥ, സംഭാഷണം അജി അയിലറ, ഛായാഗ്രഹണം ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡയറക്ടര്‍ രാമന്‍ വിശ്വനാഥന്‍, എഡിറ്റിംഗ് ഐജു ആന്‍റു, മേക്കപ്പ് ജയമോഹന്‍, വസ്ത്രാലങ്കാരം ലക്ഷ്മണന്‍, കലാസംവിധാനം അജയ് വര്‍ണ്ണശാല, ഗാനരചന ലെജിന്‍ ചെമ്മാനി, കത്രീന ബിജിമോൾ, സംഗീതം മുരളി അപ്പാടത്ത്, പശ്ചാത്തല സംഗീതം മണികുമാരൻ. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ഭീമൻ രഘു ആലപിച്ചതാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രൂപേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനില്‍ കണ്ടനാട്. ഡിഐ രഞ്ജിത്ത് ആര്‍ കെ, സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി, സ്റ്റില്‍സ് ലാലു വേട്ടമുക്ക്, ശ്രീക്കുട്ടൻ, പിആര്‍ഒ പി ആര്‍ സുമേരന്‍, ഡിസൈന്‍ സജീഷ് എം ഡിസൈന്‍സ്.
SHARE THIS PAGE!

Related Stories

See All

കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും ...

Trailer |16.Dec.2025

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ 'വീര ധീര ശൂരൻ' മാർച്ച് 27ന് തിയേറ്ററുകളിലേക്ക്.

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ...

Trailer |24.Jan.2025

കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ ...

Trailer |28.Oct.2023

ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി രോമാഞ്ച ത്തിന്‍റെ ട്രെയ്‍ലര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ...

Trailer |03.Oct.2022


Latest Update

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos