സീറോ ഡിഗ്രി, ഡോ. ഓമനയുടെ ജീവിതം പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു

Written By
Posted Jul 14, 2022|493

News
ഊട്ടിയിലെ റെയിൽവെ റസ്റ്റ് ഹൗസിൽ വച്ച് കാമുകനെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട് കെയിസിൽ നിറച്ച സംഭവത്തിന് ഇന്ന് (12 ന് ) 26 വർഷം പിന്നിടുന്നു. പയ്യന്നൂർ സ്വദേശിയും സിവിൽ കോൺട്രാക്ടറുമായിരുന്ന മുരളീധരനാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്വദേശിനിയായ ഡോ ഓമന പൊലീസ് പിടിയിലായെങ്കിലും ജാമ്യത്തിലറങ്ങി മുങ്ങുകയായിരുന്നു. ഊട്ടി പൊലീസും കേരളാ പൊലീസും നിരന്തരമായി അന്വേഷണം നടത്തിയെങ്കിലും ഡോ ഓമനയെ ഇതുവരെയും കണ്ടെത്താനായിരുന്നില്ല.  ലേഡി സുകുമാരക്കുറുപ്പ് എന്ന പേരിൽ അറിയപ്പെട്ട ഡോ. ഓമനയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. 

യെസ് ബീ സിനിമാസിന്റെ ബാനറിൽ സുജിത്ത് ബാലകൃഷ്‍ണനാണ് 'സീറോ ഡിഗ്രി സെൽഷ്യസ് ' എന്ന ചിത്രം സംവിധാനം നിർവ്വഹിക്കുന്നത്.  എഴുത്തുകാരനാണ് സുജിത്ത് ബാലകൃഷ്‍ണൻ. സൂര്യനെല്ലി പെൺകുട്ടിയുടെ ജീവിതം അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ രചിച്ച നോവൽ അടക്കം നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ് സുജിത്ത് ബാലകൃഷ്‍ണൻ. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ മുൻനിര നടി നായികയാവുന്ന ചിത്രത്തിൽ തമിഴ് നടന്മാരും ഭാഗമാവും. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. ഊട്ടി, ബിഹാർ എന്നിവിടങ്ങളിലായാണ് ലൊക്കേഷൻ. താരനിർണയം ഉടൻ പൂർത്തിയാകുമെന്ന് സംവിധായകൻ സുജിത്ത് ബാലകൃഷ്‍ണൻ അറിയിച്ചു.a
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos