യു.എ.ഇയിൽ രണ്ടാമത്തെ ഷോറൂം തുറന്ന് 'സലോമി'; സുസ്ഥിര പദ്ധതികൾക്ക് തുടക്കം
Written By
Posted Feb 13, 2024|467
News
ഷാർജ മുവായിലയിലാണ് സലോമിയുടെ രണ്ടമാതെ ഷോറൂം തുറന്നത് മിഡിൽ ഈസ്റ്റിൽ മാലിന്യ സംസ്കരണ സുസ്ഥിര വികസന മേഖലയിലെ പ്രമുഖരായ ബിയയുടെ പ്രതിനിധി അബ്ദുള്ള ഹുസ്സൈൻ അൽ ബൈറാൻ. ഷോറൂമിന്റെ ഉത്‌ഘാടനം നിർവഹിച്ചു. ഉപയോഗിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മികച്ച സാകേതിക വിദ്യയുടെ സഹയതോടെ നവീകരിച് ഒരുവർഷത്തെ വാറന്റിയോടെയാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ് സലോമി എന്ന ലൿട്രോണിക്‌സ് ബ്രാൻഡ്. ആവശ്യക്കാർക്ക് കുറഞ്ഞ വിലക്ക് മികച്ച ഉത്പന്നങ്ങൾ എത്തിക്കുന്നതിനൊപ്പം ഈ വേസ്റ്റുകൾ ഭൂമുഖത് കുന്ന് കൂടുന്നത് തടയാനും കഴിയുമെന്ന് സ്ഥാപകൻ നൗഷാദ് റഹ്മാൻ പറഞ്ഞു. സുസ്ഥിര പരിസ്ഥിതി സൗഹൃദ വികസനത്തെ പിൻ തുണക്കാൻ കമ്പനി നടപ്പിലാക്കുന്ന നെറ്റ് സീറോ 2050 ലോഗോയും ചടങ്ങിൽ പ്രകാശിപ്പിച്ചു. സർക്കാർ ഏജൻസികൾ സന്നദ്ധ സംഘടകൾ എന്നിവയുമായ് സഹകരിച് സുസ്ഥിര ഭാവിക്ക് ലോകം എമ്പാടും അൻപതിനായിരം വൃക്ഷ തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയും നടപ്പിലാക്കുമെന്ന് നൗഷാദ് പറഞ്ഞു.ഷാർജ ഇന്ത്യ അസോസിയേഷൻ മുൻ പ്രസിഡണ്ട് ഇ പി ജോൺസൺ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു