രജനികാന്ത് ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയ്‌ലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ മലയാളി താരം വിനായകനും അഭിനയിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വിറ്ററിലൂടെയാണ് വിനായകൻ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് അറിയിച്ചത്. എന്നാൽ ചിത്രത്തിലെ പ്രധാന പ്രതിനായകൻ വിനായകനാണോ എന്ന് വ്യക്തമല്ല.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയ്‌ലര്‍ ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറാണ്. രജനികാന്തിന്റെ 169-ാം ചിത്രമാണ് ജയ്‌ലര്‍. തമന്നയാണ് ചിത്രത്തിലെ നായിക. ശിവകാര്‍ത്തികേയന്‍, പ്രിയങ്ക മോഹന്‍, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവ രാജ് കുമാറായിരിക്കും ചിത്രത്തില്‍ വില്ലനായി എത്തുക. സണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയ്ലര്‍ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ രചനയും നെല്‍സണ്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ രചനയും നെല്‍സണ്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ജയ്ലറില്‍ 148 കോടി രൂപയാണ് രജനികാന്തിന്റെ പ്രതിഫലമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ വിവരം ശരിയാണെങ്കില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി രജനി മാറും.