കിച്ച സുദീപിനെ നായകനാക്കി അനൂപ് ഭണ്ഡാരി സംവിധാനം ചെയ്‍ത ഫാന്‍റസി ആക്ഷന്‍ ചിത്രമായ 'വിക്രാന്ത് റോണ' എട്ട് ദിവസം കൊണ്ട് ചിത്രം 150 കോടി പിന്നിട്ടു. ജൂലൈ 28ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച വേള്‍ഡ്‍വൈഡ് റിലീസ് ആണ് ലഭിച്ചത്.
കാന്‍വാസിന്‍റെ വലിപ്പം കൊണ്ട് വലിയ പ്രീ- റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 13.50 കോടിയായിരുന്നു. നാല് ദിന വാരാന്ത്യത്തിലെ ആകെ കളക്ഷന്‍ 40 കോടിയോളം ആയിരുന്നു. ലോകമെമ്പാടും 6000 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ഉടൻതന്നെ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് കണക്കുകൂട്ടൽ.
ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ഡ്യനും ചേർന്നു നിർമ്മിച്ച ചിത്രത്തിൽ സുദീപിന്റെ കിച്ച ക്രിയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ. ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകൻ. ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെയറര്‍ ഫിലിംസാണ്.