തെന്നിന്ത്യൻ സിനിമാ താരമായ വിക്രമിന്റെതായി അടുത്ത് പുറത്തു വരാനിരിക്കുന്ന ചിത്രങ്ങളാണ് ‘കോബ്ര’, ‘പൊന്നിയിൻ സെൽവൻ’, ‘ധ്രുവ നക്ഷത്രം’ തുടങ്ങിയവ. ഇതിൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്തു വരുന്ന ‘ധ്രുവ നക്ഷത്രം’ സിനിമയുടെ ചിത്രീകരണം മുടങ്ങി കിടക്കുകയാണ്. ഈ സിനിമകളെ തുടർന്ന് വിക്രം അഭിനയിക്കാനിരിക്കുന്നത് പ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്.
‘മദ്രാസ്’, ‘കപാലി’, ‘കാല’, ‘സാർപെട്ട പരമ്പര’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത രഞ്ജിത്തും, വിക്രവും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ‘KGF’ സിനിമയെപോലെ സ്വർണ്ണ ഖനിയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിത കഥ പറയുന്ന സിനിമയാണത്രെ! ബിഗ് ബഡ്ജറ്റിൽ ബ്രമ്മാണ്ഡമായി നിർമ്മിക്കാനിരിക്കുന്ന ഈ ചിത്രം ‘3D’യിൽ ചിത്രീകരിക്കുവാൻ പ്ലാൻ ചെയ്തു അത് സംബന്ധമായ ചർച്ചകൾ നടന്നു വരികയാണ് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്.
വിക്രം അഭിനയിക്കുന്ന 61-മത്തെ ചിത്രമാണ് ഇത്. ഇതിന്റെ ചിത്രീകരണം ‘KGF’ സിനിമ ചിത്രീകരിച്ച സ്ഥലങ്ങളിലും, തമിഴ്‌നാട്ടിലുള്ള ചില വന പ്രദേശങ്ങളിലും നടത്തുവാനാണത്രെ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ മാസം അവസാനം അല്ലെങ്കിൽ ഓഗസ്റ്റ് മാസം ആദ്യത്തിൽ ചിത്രീകരണം തുടങ്ങുവാനിരിക്കുന്ന ഈ സിനിമയിലേക്കുള്ള മറ്റു നടീ, നടന്മാരെ തിരഞ്ഞെടുക്കുന്ന ജോലികളും ഇപ്പോൾ പുരോഗമിച്ചു വരികയാണ്. അതേ സമയം പ.രഞ്ജിത്ത് സംവിധാനം ചെയ്തു ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുന്ന ‘നക്ഷത്രം നഗർകിറത്’ എന്ന ചിത്രത്തിനെ റിലീസ് ചെയ്യുവാനുള്ള പ്രവർത്തികളും നടന്നു വരികയാണ്.