ഉലക നായകന്‍ നിറഞ്ഞാടി: കോളിവുഡ് ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ച് വിക്രം.

Written By
Posted Aug 31, 2022|424

News
ബോക്‌സ് ഓഫീസിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ഉലക നായകന്‍ കമല്‍ ഹാസന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് 'വിക്രം'. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഫൈനല്‍ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തു വന്നിരിക്കുകയാണ്. വിക്രം അടുത്തിടെ 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേയ്ക്കുള്ള ഉലക നായകന്റെ മടങ്ങിവരവ് ആഘോഷമാക്കിയ ചിത്രമാണ് വിക്രം. കമല്‍ ഹാസന്‍ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. ഇതിനോടകം തന്നെ ബോക്സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകള്‍ വിക്രം സ്വന്തമാക്കി കഴിഞ്ഞു. 2.0 കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രം എന്ന റെക്കോര്‍ഡും വിക്രം സ്വന്തമാക്കി. 

ചിത്രം ഇതുവരെ നേടിയ ആഗോള ഗ്രോസ് 432 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 196.5 കോടിയാണ് ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍.181.5 കോടിയാണ് തമിഴ്‌നാട്ടിലെ ഗ്രോസ്. 91 കോടിയാണ് ഷെയറും. കേരളത്തില്‍ നിന്ന് 40.5 കോടിയാണ് ചിത്രം നേടിയത്. 16 കോടിയാണ് കേരളത്തില്‍ നിന്ന് ലഭിച്ച ഷെയര്‍.

തമിഴ്‌നാട് ബോക്സോഫീസില്‍ ആകെ കളക്ഷനില്‍ 'വിക്രം' രണ്ടാം സ്ഥാനത്താണ്. രജനീകാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത് 2.0 ആണ് ഒന്നാമത്. 655 കോടിയോളം ആഗോളതലത്തില്‍ രജനി ചിത്രം നേടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തില്‍ റിലീസ് ചെയ്യുന്ന എക്കാലത്തെയും വലിയ തമിഴ് ഹിറ്റായി വിക്രം മാറിയിരുന്നു. മലയാളി താരങ്ങളായ ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. വിജയ് സേതുപതിയാണ് വിക്രമിലെ മറ്റൊരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത്. അതിഥി വേഷത്തില്‍ സൂര്യയും എത്തുന്നു. 
SHARE THIS PAGE!

Related Stories

See All

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

Latest Update

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Photo Shoot

See All

Photos