യുവാക്കള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി. ഒരിടവേളയ്ക്ക് ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന 'മഹാവീര്യര്‍' എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ആസിഫ് അലിയുടെ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. എ രഞ്ജിത്ത് സിനിമ, കാപ്പ എന്നീ ചിത്രങ്ങളാണ് പുരോഗമിക്കുന്നത്. നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിര്‍വഹിക്കുന്ന എ രഞ്ജിത്ത് സിനിമ കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്റിക് ത്രില്ലറാണ്. നമിത പ്രമോദാണ് നായിക.
തിരുവനന്തപുരം നഗരത്തിലെ അദൃശ്യമായ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ. പൃഥ്വിരാജിനും മഞ്ജു വാര്യര്‍ക്കുമൊപ്പം സുപ്രധാന വേഷമാണ് ആസിഫ് അലി കൈകാര്യം ചെയ്യുന്നത്. ബാച്ചിലര്‍ പാര്‍ട്ടി, അമര്‍ അക്ബര്‍ അന്തോണി, സപ്തമശ്രീ തസ്‌കരാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്.