ടൊവിനോ തോമസ് നായകനാകുന്ന 'തല്ലുമാല' എന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ടൊവിനോ അവതരിപ്പിക്കുന്ന മണവാളന്‍ വസീം എന്ന കഥാപാത്ര തല്ലുകൊള്ളുന്നതും കൊടുക്കുന്നതുമൊക്കെയാണ് ട്രെയിലറിലുണ്ടായിരുന്നത്.
ട്രെയിലറില്‍ ടൊവിനോയുടെ മുഖത്ത് അടി കിട്ടുന്നതിന്റെ ക്ലോസ് അപ്പ് ഷോട്ട് കാണാം. ഇത് ഒറിജിനലായി ചിത്രീകരിച്ചതാണെന്നാണ് വ്യക്തമായിരിക്കുന്നത്. തല്ലിന് പിന്നിലെ യാഥാര്‍ത്ഥ്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് അണിയറപ്രവര്‍ത്തകരില്‍ ഒരാളാണ് ടൊവിനോയുടെ മുഖത്ത് അടിച്ചത്. അടികൊണ്ടതിന്റെ 'ഹാങ് ഓവര്‍' പ്രകടിപ്പിക്കുന്ന ടൊവിനോയെയും വീഡിയോയില്‍ കാണാം. അടി കൊണ്ടോന്റെ ചിരി കണ്ടോളീ എന്നാണ് വീഡിയോയ്ക്ക് ടൊവിനോ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്‌മാനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രധാനമായും ദുബായിയിലാണ് നടത്തിയത്. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് . വിതരണം - സെന്‍ട്രല്‍ പിക്‌ചേര്‍സ്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാന്‍ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍.
സംഗീതം - വിഷ്ണു വിജയ്, കൊറിയോഗ്രാഫര്‍ - ഷോബി പോള്‍രാജ്, സംഘട്ടനം - സുപ്രിം സുന്ദര്‍, കലാ സംവിധാനം - ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കര്‍, മേക്കപ്പ് - റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം - മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് - റഫീക്ക് ഇബ്രാഹിം & ശില്‍പ അലക്‌സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് - ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം - എ എസ് ദിനേശ്, പോസ്റ്റര്‍ - ഓള്‍ഡ്‌മോങ്ക്സ്, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിംഗ് - പപ്പെറ്റ് മീഡിയ.