ഓസ്കർ അക്കാദമിയിൽ അംഗമായി സൂര്യ. ക്ഷണം ലഭിക്കുന്ന ആദ്യ തെന്നിന്ത്യൻ താരം

Written By
Posted Jun 30, 2022|640

News
ഓസ്‌കാർ സംഘാടകരുടെ അംഗത്വ സമിതിയിലേക്ക് തമിഴ് നാടൻസൂര്യയ്ക്ക് ക്ഷണം. സൗത്ത് ഇന്ത്യയിൽ നിന്നും ക്ഷണം ലഭിക്കുന്ന ആദ്യ നടനാണ് സൂര്യ. ഓസ്കർ അക്കാദമിയിൽ അംഗമാകുന്നതോടെ സൂര്യ ലോസ് ആഞ്ചൽസിൽ വർഷം തോറും നടക്കുന്ന ഓസ്‌കാർ അവാർഡുകൾക്ക് വോട്ടുചെയ്യാൻ അർഹത ലഭിക്കും. 

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് 397 കലാകാരന്മാരെയും എക്‌സിക്യൂട്ടീവുകളെയും 2022 ക്ലാസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. റിന്റു തോമസ്, റൈറ്റിങ് വിത്ത് ഫയർ എന്ന ഡോക്യുമെന്ററിയിൽ നിന്നും ബോളിവുഡ് താരം കജോൾ, സംവിധായകരായ സുഷ്മിത് ഘോഷ്, റിന്റു തോമസ് (റൈറ്റിങ് വിത്ത് ഫയർ ഫെയിം), എഴുത്തുകാരിയും ചലച്ചിത്ര നിർമാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയിൽ അംഗമാകാൻ ക്ഷണിച്ചിട്ടുണ്ട്. റിന്റു തോമസ് മലയാളിയാണ്.

ഈ വർഷത്തെ അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ മത്സരിച്ച റൈറ്റിങ് വിത്ത് ഫയറാണ് റിന്റു തോമസിനേയും സുഷ്മിത് ഘോഷിനേയും ഈ ബഹുമതിക്ക് അർഹരാക്കിയത്. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത സൂര്യയുടെ ജയ് ഭീം , സൂരരൈ പ്രോട് തുടങ്ങിയ സിനിമകളും രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. തലാഷ്, ഗല്ലി ബോയ്, ഗോൾഡ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ്  റീമ കഗ്തി.

2022 ലെ ക്ലാസിൽ 71 ഓസ്‌കാർ നോമിനികളും 15 ജേതാക്കളും ഉൾപ്പെടും. ഓസ്‌കർ കമ്മിറ്റിയിൽ അംഗമാകുന്ന ആദ്യ തമിഴ് നടനാണ് സൂര്യ. തീർച്ചയായും ഇത് നടനെ സംബന്ധിച്ചിടത്തോളം അത്യപൂർവമായ ബഹുമതിയാണ്.

ഈ വർഷത്തെ ഓസ്‌കാർ ജേതാക്കളായ അരിയാന ഡിബോസ്, ട്രോയ് കോട്‌സൂർ , കോഡ എഴുത്തുകാരനും സംവിധായകനുമായ സിയാൻ ഹെഡർ എന്നിവരെയും ഡയറക്ടർമാരുടെയും എഴുത്തുകാരുടെയും ശാഖകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടവർ ഒരു ശാഖ തിരഞ്ഞെടുത്ത് അതിന്റെ ഭാഗമാകണം. Deadline.com പറയുന്നതനുസരിച്ച് അനുസരിച്ച്, ഡയറക്ടർമാരും എഴുത്തുകാരും ഉൾപ്പെടെ ആകെ 17 AMPAS ശാഖകളുണ്ട്. Billie Eilish, Finneas O'Connell, Caitrione Balfe, Jesse Buckley, Olga Merediz, Kodi Smit-MPhee, Anya Taylor Joy തുടങ്ങിയവർക്കും ഈ വർഷം ക്ഷണം ലഭിച്ചിട്ടുണ്ട്.

2022–ലെ അംഗത്വ തെരഞ്ഞെടുപ്പിൽ 44% സ്ത്രീകൾക്ക് മുൻഗണനയുണ്ട്.  വംശീയത നേരിടുന്ന വിഭാഗങ്ങൾക്ക് 37% പ്രാതിനിധ്യമുള്ള ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ  50% പേർ അമേരിക്കയ്ക്കു പുറത്തുള്ള 53 രാജ്യങ്ങളിൽ നിന്നുമുള്ളവരാണെന്നും അക്കാദമിയുടെ  പ്രസ്താവനയിൽ പറയുന്നു.  

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് ഓസ്‌കർ ജേതാവ് എ.ആർ. റഹ്മാൻ, അമിതാഭ് ബച്ചൻ, സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാൻ, വിദ്യാ ബാലൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അലി അഫ്‌സൽ എന്നിവരും നിർമാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോംഗ, ഏക്താ കപൂർ, ശോഭ കപൂർ എന്നിവരും മുൻപേ തന്നെ അക്കാദമിയിലെ അംഗങ്ങളാണ്.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026


Latest Update

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos