ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം തല്ലുമാല റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഷൈന്‍ ടോം പറഞ്ഞ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.
ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡാന്‍സ് പഠിച്ചതിനെ കുറിച്ച് ടൊവിനോ സംസാരിക്കുന്നുണ്ട്. പണ്ട് മുതല്‍ തന്നെ ഡാന്‍സുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നേരിട്ടുണ്ടെന്ന് ടൊവിനോ പറഞ്ഞു. താത്പ്പര്യമില്ലാത്തത് കൊണ്ട് പഠിച്ചിട്ടില്ലെന്നാണ് അന്ന് പറഞ്ഞത്. അപ്പോള്‍ സിനിമയ്ക്ക് ആവശ്യം വന്നാലോ എന്ന് ചോദിച്ചപ്പോള്‍ ആവശ്യം വന്നാല്‍ പഠിച്ച് ചെയ്യുമെന്നും തല്ലുമാലയിലെ ഡാന്‍സ് പഠിച്ചതിന് ശേഷമാണ് ചെയ്തതെന്നും ടൊവിനോ പറയുന്നുണ്ട്.
താനിത് പറഞ്ഞപ്പോള്‍ നിങ്ങള്‍ വിശ്വസിച്ചില്ല അതുകൊണ്ടാണ് കാണിച്ചു തന്നതെന്ന് ടൊവിനോ പറഞ്ഞപ്പോള്‍ ലിപ് ലോക്ക് എനിക്കറിയില്ലെങ്കില്‍ ഞാനും പഠിച്ച് ചെയ്യുമെന്നാണ് ഷൈന്‍ പറഞ്ഞത്. താന്‍ ഒരിക്കല്‍ തന്റെ അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് ഒരിക്കല്‍ ചേദിച്ചെന്നും അവര്‍ക്ക് അത് എന്താണെന്ന് പോലും അറിയില്ലെന്ന് പറഞ്ഞെന്നും ഷൈന്‍ പറഞ്ഞു. അന്ന് ഇതൊന്നുമില്ലെന്നും ഇന്നത്തെ കാലത്താണ് ഇതെല്ലാം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.