ഷാര്‍ജയില്‍ മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
|
Written By
Posted Jan 03, 2026|24
|
News

ഷാര്‍ജ: ഷാര്‍ജയില്‍ കഴിഞ്ഞദിവസം മരണപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കണ്ണൂര്‍ പാപ്പിനിശ്ശേരി അറത്തില്‍ സ്വദേശിനിയും ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുമായ ആയിഷ മറിയം(17) ആണ് കഴിഞ്ഞദിവസം ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സലാം പാപ്പിനിശ്ശേരി, ശരീഫ് കൊടുമുടി എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.