സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രം ജവാനില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് വിജയ് സേതുപതിയെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി അദ്ദേഹം അടുത്ത ആഴ്ച തന്നെ മുംബൈയില്‍ എത്തുമെന്നും ഈ സിനിമ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്.
റാണ ദഗുബതിയെയായിരുന്നു ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത്. എന്നാല്‍ തിരക്കുകള്‍ മൂലം റാണയ്ക്ക് ചെയ്യാന്‍ സാധിക്കാതിരിക്കുകയും ആ കഥാപാത്രം സേതുപതിയെ തേടി എത്തുകയുമായിരുന്നു. അടുത്തവര്‍ഷം ജൂണ്‍ 2നാണ് ജവാന്‍ റിലീസ് ചെയ്യുക. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.
അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ രണ്ടാം ഭാഗത്തിലും വിജയ് സേതുപതിയാണ് വില്ലന്‍ കഥാപാത്രമായി എത്തുന്നത്. ഷാഹിദ് കപൂര്‍, റാഷി ഖന്ന എന്നിവരോടൊപ്പം ഫര്‍സി എന്ന ഹിന്ദി വെബ് സീരിസിലും സേതുപതി ഇതിനിടെ അഭിനയിച്ചിരുന്നു. ആമസോണ്‍ പ്രൈമിലൂടെ ഉടന്‍ സ്ട്രീമിങിനൊരുങ്ങുന്ന സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ഫാമിലി മാന്റെ സൃഷ്ടാക്കളായ രാജും ഡികെയും ചേര്‍ന്നാണ്.
നിലവില്‍ മാമനിതന്‍ എന്ന സിനിമയാണ് നടന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്.