തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോൻ. 2016 ൽ പുറത്തിറങ്ങിയ പോപ്പ് കോൺ ആണ് നടിയുടെ ആദ്യ ചിത്രം എങ്കിലും താരത്തെ കൂടുതൽ പ്രശസ്തയാക്കിയത് തീവണ്ടി എന്ന ചിത്രവും അതിലെ ജീവാംശമായി എന്ന ഗാനവുമാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ തരാം തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ചിത്രങ്ങളും ഒക്കെ അതിൽ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തിൽ പങ്കുവെച്ച ഒരു വര്‍ക്ക്ഔട്ട് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ഫിറ്റ്നെസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത താരമാണ് സംയുക്ത മേനോന്‍. 'വീണ്ടും തിരിച്ചുവന്നിരിക്കുന്നുവലിയ ലക്ഷ്യങ്ങൾ വലിയ പദ്ധതികൾ. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട് എന്ന ക്യാപ്ഷനോടെയാണ് സംയുക്ത വര്‍ക്ക്ഔട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.