ഫാമിലി കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തിയേറ്ററുകളില്‍

Written By
Posted Aug 02, 2022|458

News
ആകാംക്ഷയും പ്രതീക്ഷയും നിറച്ച് സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തിയേറ്ററുകളില്‍. ഫാമിലി കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ട്രെന്‍ഡിങ്ങായിരുന്നു. തമാശയും സസ്‌പെന്‍സും ഒരുപോലെ നിറഞ്ഞ രംഗങ്ങളുള്ള ട്രെയിലര്‍ പ്രമുഖ താരങ്ങളാണ് പുറത്തു വിട്ടത്. 

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രം ദേശീയ അവാര്‍ഡ് ജേതാവ് വി.സി അഭിലാഷാണ് സംവിധാനം ചെയ്യുന്നത്. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ നിര്‍മ്മിച്ച ചിത്രം ജുറാസിക് പാര്‍ക്ക് അടക്കമുള്ള വിദേശ സിനിമകള്‍ കേരളത്തിലെത്തിച്ച ക്യാപ്പിറ്റല്‍ സ്റ്റുഡിയോസ് ആണ് തീയറ്ററുകളില്‍ എത്തിയ്ക്കുന്നത്.

1980കളിലെ തെക്കന്‍ കേരളത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയ ഗാനം ട്രെന്‍ഡിങിലും ഹിറ്റ് ചാര്‍ട്ടിലും ഇടം പിടിച്ചിരുന്നു. ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്.

'ഉണ്ട', 'സൂപ്പര്‍ ശരണ്യ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിത്ത് പുരുഷന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് സംവിധായകനായ വി.സി അഭിലാഷും അജയ് ഗോപാലും ആണ്. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു, ലൈന്‍ പ്രൊഡ്യൂസര്‍ ജോസ് ആന്റണി ആണ്. ആര്‍ട്ട് : സാബുറാം, മിക്‌സിങ്ങ് : ഫസല്‍ എ ബക്കര്‍, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഡി ഐ: സൃക് വാര്യര്‍, വസ്ത്രലങ്കാരം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കോരട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വര്‍ഗീസ് ഫെര്‍ണാണ്ടെസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ് എല്‍ പ്രദീപ്, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷന്‍: ഡ്രാഗണ്‍ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് നാരായണന്‍, അരുണ്‍ വിജയ് വി സി, വി എഫ് എക്‌സ്: ഷിനു, സബ് ടൈറ്റില്‍: വണ്‍ ഇഞ്ച് വാര്യര്‍, ഡിസൈന്‍: ജിജു ഗോവിന്ദന്‍, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, നിഖില്‍ സൈമണ്‍.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026


Latest Update

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos