പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ലോകേഷ് കനകരാജ് ചിത്രമാണ് കൈതി. കാര്‍ത്തി നായകനായെത്തിയ ചിത്രം ഡില്ലി എന്ന മുന്‍ തടവുപുള്ളിയുടെ കഥയാണ് അവതരിപ്പിച്ചത്. 2019ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ നരേനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
കൈതിയുമായി ബന്ധിപ്പിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വിക്രത്തിലൂടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമായെന്നാണ് സിനിമാ പ്രേമികള്‍ പറയുന്നത്. കൈതി സിനിമയിലെ കഥാപാത്രങ്ങളെല്ലാം വിക്രമിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോള്‍ ഇതാ കൈതിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നിര്‍മ്മാതാവായ എസ്.ആര്‍ പ്രഭു.
കൈതിയേക്കാള്‍ പത്തിരട്ടി വലിപ്പമുള്ള ചിത്രമാകും കൈതി 2 എന്നാണ് എസ്.ആര്‍ പ്രഭു പറഞ്ഞത്. വിക്രമിന് ശേഷം ലോകേഷിന്റെ അടുത്ത പ്രോജക്ടാണ് വിജയ് ചിത്രമായ ദളപതി67. ഇത് പൂര്‍ത്തിയായ ശേഷം കൈതി 2 ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്‍സിയുവിന്റെ രണ്ടാമത്തെ ചിത്രമായ വിക്രം അവസാനിക്കുന്നത് കൈതി 2ലേക്കും മറ്റ് പല ഭാഗങ്ങളിലേക്കുമുള്ള സൂചനയായിട്ടാണ്.