ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍: നെറ്റ്ഫ്ലിക്സില്‍ റെക്കോര്‍ഡിട്ട് ആര്‍ആര്‍ആര്‍

Written By
Posted Aug 25, 2022|385

News
ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തോടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് രാജമൗലി. ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിനെ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ തന്നെ ആര്‍ആര്‍ആറും ബോക്സ് ഓഫീസ് ഹിറ്റായി മാറുകയും ചെയ്തു. 

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമാണ് ആര്‍ആര്‍ആര്‍. മാര്‍ച്ച് 25നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. 650 കോടി മുതല്‍ മുടക്കിയ ചിത്രം ആയിരം കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയതു മുതല്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉള്ള ചിത്രം ഇപ്പോഴിതാ ഒരു റെക്കോര്‍ഡ് കൂടി ഇട്ടിരിക്കുകയാണ്. മെയ് 20ന് നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം തുടര്‍ച്ചയായ 14-ാം വാരവും പ്ലാറ്റ്‌ഫോമിന്റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. 

രൗദ്രം രണം രുദിരം എന്നാണ് ആര്‍ആര്‍ആറിന്റെ യഥാര്‍ത്ഥ പേര്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. 

ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്തത്.
SHARE THIS PAGE!

Related Stories

See All

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു

ഷാർജ: ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ  മൃതദേഹം നാട്ടിലേക്കയക്കാൻ ...

News |06.Apr.2026

Latest Update

മഴക്കെടുതി ദുബൈ ക്ക് കൈത്താങ്ങായി ദുബൈ പോലീസ് നൈബർ ഹുഡ് ടീം; സേവനത്തിൽ മാതൃകയായി മലയാളി സന്നദ്ധപ്രവർത്തകർ

ദുബൈ: കഴിഞ്ഞ നാല് ദിവസമായി ദുബൈയിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ ...

News |28.Mar.2026

യുഎഇയിൽ മഴക്കെടുതി: സഹായവുമായി അക്കാഫ് ടാസ്ക് ഫോഴ്സ് സജീവം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ...

News |28.Mar.2026

Photo Shoot

See All

Photos