നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിലെത്തിയ രണ്‍ബിര്‍ കപൂർ ചിത്രമായിരുന്നു ഷംഷേര. എന്നാൽ ചിത്രം ബോസ്‌ഓഫീസിൽ വൻ പരാജയമായി മാറി. അതിനാൽ തന്നെ അറിയിപ്പുകൾ ഒന്നും ഇല്ലാതെ,റിലീസ് തിയ്യതി മുൻകൂട്ടി പ്രഖ്യാപിക്കാതെ, ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ് ഇപ്പോൾ. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്‍ട്രീം ചെയ്യുന്നത്.
ജൂലൈ 22ന് ആയിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. പുറത്തിറങ്ങി ഒരു മാസം പോലും ആകും മുൻപാണ് ചിത്രം ഒടിടി യിൽ എത്തിയിരിക്കുന്നത്. കരൺ മൽഹോത്ര സംവിധാനം ചെയ്ത ചിത്രത്തിൽ കൊള്ളക്കാരനായാണ് രൺബീർ എത്തിയത്. സഞ്ജയ് ദത്ത് ആണ് വില്ലൻ. വാണി കപൂർ, അശുതോഷ് റാണ, റോണിത് റോയ്, സൗരഭ് ശുക്ല എന്നിവരാണ് മറ്റ് താരങ്ങൾ. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തെത്തിയിരുന്നു.
'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രമാണ് രണ്‍ബിര്‍ കപൂറിന്റേതായി അടുത്തതായി റിലീസിനൊരുങ്ങുന്നത്.
'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ എത്തുക.ചിത്രം സംവിധാനം ചെയ്യുന്നത് അയൻ മുഖര്‍ജി ആണ്. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.