അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ചിത്രം ഗോള്‍ഡ്. ഒടിടി റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്.

Written By
Posted Aug 31, 2022|430

News
പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരു നീണ്ട ഇടവേളക്കിപ്പുറം സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ്  - നയന്‍താര എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന സിനിമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍  കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ ഒടിടി അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റു പോയതെന്ന വിവരാണ് പുറത്തുവരുന്നത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയ്ക്ക് 30 കോടിയ്ക്ക് മുകളില്‍ പ്രീ റിലീസ് ബിസിനസ് ലഭിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. 

ചിത്രത്തിന്റെ തമിഴ്, കന്നഡ, ഓവര്‍സീസ് വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് സിനിമയുടെ ഓവര്‍സീസ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സൂര്യ ടിവിയ്ക്കാണ് സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം.  

പ്രേമത്തെക്കാള്‍ വലിയൊരു ഹിറ്റ് ആയിരിക്കും ഗോള്‍ഡ് എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 

സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ പൃഥ്വിയുടെ അമ്മ വേഷത്തിലെത്തുന്നത് മല്ലിക സുകുമാരനാണ്. വിനയ് ഫോര്‍ട്ട്, അജ്മല്‍ അമീര്‍, അബു സലീം, സൈജു കുറുപ്പ്, ശബരീഷ്, കൃഷ്ണ ശങ്കര്‍, ദീപ്തി സതി, ശാന്തികൃഷ്ണ, ജഗദീഷ്, സാബുമോന്‍, ഇടവേള ബാബു, പ്രേംകുമാര്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, ചെമ്പന്‍ വിനോദ്, റോഷന്‍ മാത്യു, ബാബുരാജ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്. 

സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വല്‍ ഇഫക്റ്റ്‌സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അല്‍ഫോന്‍സ് തന്നെയാണ് നിര്‍വഹിക്കുന്നത്. ആനന്ദ് സി. ചന്ദ്രനും വിശ്വജിത് ഒടുക്കത്തിലുമാണ് ഛായാഗ്രാഹകര്‍. സംഗീതം രാദേഷ് മുരുകേശന്‍.
SHARE THIS PAGE!

Related Stories

See All

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

Latest Update

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Photo Shoot

See All

Photos