മലയാളികളുടെ ഓണം കളറാക്കാൻ എത്തുന്ന ഓണച്ചിത്രങ്ങൾ.

Written By
Posted Sep 01, 2022|425

News
ഓണകാലം സിനിമാക്കാലം കൂടിയാണ്. മലയാളികളുടെ ഓണാഘോഷത്തിന്റെ ഭാഗമാണ് സിനിമ കാണുക എന്നതും. കോവിഡ് പ്രതിസന്ധിയൊക്കെ ഒഴിഞ്ഞു വരുന്ന ഈ ഓണക്കാലത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമ ലോകം കാത്തിരിക്കുന്നത്. ഓണം കളറാക്കാൻ എത്തുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാല്‍തു ജാന്‍വര്‍. ചിത്രം സെപ്തംബർ 2 നു തീയറ്ററുകളിൽ എത്തും. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കുമ്പളങ്ങി നെെറ്റ്സ് ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്  പാൽതു ജാൻവർ. 

വർഷങ്ങളുടെ ഇടവേളക്ക്  ശേഷം സംവിധായകൻ അൽഫോൻസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ഗോൾസ്. ചിത്രത്തിന് വേണ്ടിയുള്ള മലയാളികളുടെ കാത്തിരിപ്പ് ചെറുതല്ല. അൽഫോൻസിൻറെ  നേരം, പ്രേമം എന്നീ ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയാണ് ആരാധകരുടെ കാത്തിരിപ്പിനും പ്രതീക്ഷകൾക്കും കാരണം.ചിത്രത്തിന്റേതായി പുറത്തിറക്കിയ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായാണ് നയന്‍താര എത്തുന്നത്.

ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിർമിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ തിരുവോണ ദിനമായ സെപ്റ്റംബര്‍ 8ന് ചിത്രം തിയറ്ററുകളില്‍ എത്തും. ധീരനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ സിജു വിത്സനാണ് അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യൻ സിനിമയായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 

ബിജു മേനോൻ,റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കൻ തല്ലു കേസ്’ എന്ന ചിത്രമാണ് അടുത്ത ഓണം റിലീസ്. ചിത്രം സെപ്തംബർ 8 നു റിലീസ് ചെയ്യും. ചിത്രത്തിലെ ട്രെയിലറിനും ഗാനത്തിനുമൊക്കെ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. 
SHARE THIS PAGE!

Related Stories

See All

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

Latest Update

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Photo Shoot

See All

Photos