നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി ജി.എസ്. വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന ഒ 2 ജൂൺ 17ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ലെന, ജാഫർ ഇടുക്കി, റിത്വിക് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
വിവാഹശേഷം പ്രേക്ഷകർക്കുമുന്നിൽ എത്തുന്ന നയൻതാര ചിത്രമാണ് ഒ 2. ജാഫർ ഇടുക്കിയുടെ ആദ്യ തമിഴ് ചിത്രമാണ് ഒ 2. അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ് എ അഴകൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 'ഒ2'വിന്റെ സംഗീതം വിശാൽ ചന്ദ്രശേഖറും ഡിഒപി തമിഴ് എ അഴകൻ, എഡിറ്റിംഗ് സെൽവ ആർ കെ എന്നിവരാണ്. 2016ൽ കാർത്തി നായകനായി എത്തിയ 'കാഷ്‌മോര' എന്ന ചിത്രത്തിന് ശേഷം നയൻതാര പ്രൊഡക്ഷൻ ഹൗസുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'ഒ2'.