പാന്‍ ഇന്ത്യന്‍ ചിത്രവുമായി മോഹന്‍ലാല്‍. 'ഋഷഭ' എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നന്ദകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും 'ഋഷഭ'. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കരാറില്‍ ഒപ്പിടുന്നതിന്റെ ഭാഗമായി മോഹന്‍ലാല്‍ ദുബായില്‍ ആണിപ്പോള്‍.
ജീത്തു ജോസഫിന്റെ റാം എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മോണ്‍സ്റ്റര്‍, എലോണ്‍, പേരിട്ടിട്ടില്ലാത്ത അനൂപ് സത്യന്റെയും വിവേകിന്റെയും തുടങ്ങി ഒട്ടേറെ പ്രൊജക്ടുകള്‍ മോഹന്‍ലാലിന്റേതായി ഒരുങ്ങുന്നു. അതില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും ഉള്‍പ്പെടുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.