മേരി ആവാസ് സുനോ റിലീസ് തീയതി പ്രഖ്യാപിച്ചു

Written By
Posted Apr 25, 2022|531

News
ജയസൂര്യയും മഞ്ജുവാര്യരും ഒരുമിക്കുന്ന 'മേരി ആവാസ് സുനോ' മെയ് 13ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചും ഓഡിയോ ലോഞ്ചും
കൊച്ചിയിൽ നടന്നു.

ഒരു ഫീൽ ഗുഡ് മൂവിയാണ് മേരി ആവാസ് സുനോ. ഒരുമിച്ച് പ്രവർത്തിക്കാനായതിൽ വലിയ സന്തോഷമുണ്ട്''- ചിത്രത്തെപ്പറ്റിജയസൂര്യയും മഞ്ജുവാര്യരും പറഞ്ഞു. ജി. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്‍റെ നിർമാണം. രജപുത്ര റിലീസ് ആണ് വിതരണം.
 
ക്യാപ്റ്റൻ, വെള്ളം എന്നീ  സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. തിരക്കഥയൊരുക്കിയിരിക്കുന്നതും പ്രജേഷ് ആണ്.
മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.
ഡോക്ടർ കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ശിവദയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.  ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. കൃഷ്ണചന്ദ്രൻ,ഹരിചരൺ, ആൻ ആമി, സന്തോഷ് കേശവ്, ജിതിൻരാജ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ് മ്യൂസിക് പാർട്ണർ. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. നേരത്തെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ആസ്വാദക പ്രശംസ നേടിയിരുന്നു.

ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ജോണി ആന്‍റണി,ഗൗതമി നായർ, സോഹൻ സീനുലാൽ,
സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ , മാസ്റ്റർ അർചിത് അഭിലാഷ്, ആർദ്ര അഭിലാഷ് എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും
ഷാജി കൈലാസും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos