ഉലക നായകന്‍ കമല്‍ ഹാസന്റെ 'വിക്രം' കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ്. ലോകമെമ്പാടുമുള്ള കമല്‍ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്. കമലിനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും നിറഞ്ഞാടിയതോടെ വിക്രം കേരളത്തിലും സൂപ്പര്‍ ഹിറ്റായി.
വിക്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായതോടെ കമലിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ ഇതാ കമല്‍ ഹാസനും മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇരുവര്‍ക്കുമൊപ്പം നടന്‍ ചിമ്പുവും ഉണ്ടാകുമെന്നാണ് വിവരം. അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ മഹേഷ് നാരായണനാണ്.
പുതിയ ചിത്രത്തിനായി മമ്മൂട്ടിയുമായും ചിമ്പുവുമായും കമല്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇരുവരും താത്പ്പര്യം പ്രകടിപ്പിച്ചെന്നും ഓഗസ്റ്റില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.