ഷാര്‍ജ ഇന്റര്‍നാഷണല്‍ ഹെറിറ്റേജ് അവാര്‍ഡ് മലൈബാര്‍ ഫൗണ്ടേഷന്‍ സ്വീകരിച്ചു

Written By
Posted May 23, 2025|673

News
ഷാര്‍ജ : ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമിയുടെ മേല്‍നോട്ടത്തിലുള്ള ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിന്റെ ഈ വര്‍ഷത്തെ ഹെറിറ്റേജ് അവര്‍ഡ് മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ഫൗണ്ടേഷന്‍ സ്വീകരിച്ചു. പൈതൃക സംരക്ഷണത്തിന് മികച്ച മാതൃകകള്‍ ഉണ്ടാക്കിയതാണ് മലൈബാറിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. വിപുലമായ പദ്ധതികളോടെ പൗരണികമായ കൈയ്യെഴുത്ത് കൃതികളെ സംരക്ഷിക്കുക, വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഡിജിറ്റൈസ് ചെയ്യുകയും അവ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്ന മലൈബാറിന്റെ പദ്ധതി പരിഗണിച്ചത് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മലൈബാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊരു ആഗോള അംഗീകാരം കൂടിയാണ്. ഷാര്‍ജയിലെ സെന്റര്‍ ഓഫ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ കള്‍ച്ചറല്‍ ഹെറിറ്റേജില്‍ വെച്ച് നടന്ന പ്രത്യേക ചടങ്ങില്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖാസിമിയുടെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍-ഖാസിമിയില്‍ നിന്ന് മലൈബാര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നൂറുദ്ധീന്‍ മുസ്തഫ നൂറാനി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജ് ചെയര്‍മാനും യു.എ.ഇയിലെ പ്രമുഖ സാഹിത്യകാരനുമായ ഡോ. അബ്ദുല്‍ അസീസ് അല്‍-മുസല്ലം തുടങ്ങി  മറ്റു പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പൈതൃക സംരക്ഷണത്തില്‍ മലൈബാറിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകോത്തര നിലവാരം ഉള്ളതാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ വലിയ മാതൃകയാണെന്നും അവാര്‍ഡ് സമിതി വിലയിരുത്തി.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos