വിജയ ചിത്രങ്ങളുടെ കരുത്തില്‍ സംവിധായകന്‍ ലോകേഷ് കനകരാജ് ബോളിവുഡിലേയ്ക്ക്. അരങ്ങേറ്റ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് വിവരം.
ലോകേഷിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. ചില സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലാണ് ലോകേഷ്. അതിന് ശേഷമാകും അദ്ദേഹം ബോളിവുഡിലേയ്ക്ക് ചുവടുവെയ്ക്കുകയെന്നാണ് സൂചന. വിജയ് നായകനാകുന്ന ദളപതി 67 ആണ് ലോകേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ അറിയിച്ചിരുന്നു.
കാര്‍ത്തി നായകനായെത്തിയ 'കൈതി' എന്ന ചിത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീട് വിജയ് നായകനായ മാസ്റ്റേഴ്‌സും ഹിറ്റായിരുന്നു. തുടര്‍ന്നാണ് കൈതിയുമായി ബന്ധിപ്പിച്ച് കമല്‍ ഹാസന്‍ നായകനായ വിക്രം എന്ന ലോകേഷ് ചിത്രം പുറത്തിറങ്ങിയത്. കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച വിക്രം ബോളിവുഡിനെ പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വിക്രത്തില്‍ മലയാളി താരങ്ങളായ ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, നരേന്‍, കാളിദാസ് ജയറാം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.