ലെജൻഡ് ശരവണൻ കൊച്ചിയിൽ. അകമ്പടിക്ക് ബുള്ളറ്റ് റാലി

Written By
Posted Jul 25, 2022|438

News
പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ നടനും വ്യവസായ പ്രമുഖനുമായ ശരവണൻ അരുലിന്റെ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറാലായി മാറുന്നത്. കൊച്ചി വിമാനത്താവളത്തിൽ നിന്നും യുവാക്കൾ ബുള്ളറ്റിൽ അകമ്പടിയോടെയെത്തിയാണ് അരുളിനെ വരവേറ്റത്. വെറും അകമ്പടി മാത്രമായിരുന്നില്ല ആഡംബരക്കാറിന് മുന്നിൽ അകമ്പടിക്കെത്തിയ  യുവാക്കൾ ധരിച്ചിരുന്നത് അരുളിന്റെ കന്നി ചിത്രമായ ലെജന്റിന്റെ ടീഷർട്ട് ആണ്. 

നടി ലക്ഷ്മി റായ് അടക്കമുള്ള നടിമാരും താരത്തിനൊപ്പം കൊച്ചിയിലെത്തി. തമിഴ്നാട്ടിൽ കോടികൾ വിറ്റുവരവുള്ള ശരവണ സ്റ്റോഴ്സിന്റെ അമരക്കാരനാണ് അരുൾ. 

നടിയും മോഡലും 2015 മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന ഉർവശി റൗട്ടേലയാണ് ചിത്രത്തിലെ നായിക. മോഡൽ ഗീതിക തിവാരിയും ചെയ്തത്രത്തിൽ അഭിനയിക്കുന്നു. ലക്ഷ്മി റായി ഒരു ഗാനരംഗത്തിലും എത്തുന്നു. അന്തരിച്ച നടൻ വിവേക് അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് ലെജൻഡ്.  ലെജൻഡ് ശരവണനൊപ്പം മുഖ്യകഥാപാത്രങ്ങളായി പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാർ, നാസർ, മയിൽസാമി, കോവൈ സരള, മൻസൂർ അലിഖാൻ എന്നിങ്ങനെ താരങ്ങളുടെ നീണ്ട നിരയുണ്ട്. ‘ശിവാജി’യിലെപ്പോലെ സുമൻ തന്നെയാണു വില്ലൻ. 

മലയാളത്തിൽ നിന്ന് ഹരീഷ് പേരടിയും ചിത്രത്തിലുണ്ട്. ജെറി, ജോസഫ് ഡി, സാമി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് പാട്ടുക്കോട്ടൈ പ്രഭാകരനാണ്. ഹാരിസ് ജയരാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos