തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു ക​ലാ​വി​രു​ന്നും ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി

Written By
Posted Jan 03, 2026|30

News
ദു​ബൈ: പു​തു​വ​ത്സ​ര​ത്തെ ആ​വേ​ശ​ത്തോ​ടെ​യും പ്ര​തീ​ക്ഷ​യോ​ടെ​യും വ​ര​വേ​ൽ​ക്കാ​ൻ ദു​ബൈ​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഐ​ഡ​ന്റി​റ്റി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ്-​ദു​ബൈ(​ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ഗം​ഭീ​ര​മാ​യ പു​തു​വ​ൽ​സ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ പെ​ർ​മ​ന​ന്റ് ക​മ്മി​റ്റി ഫോ​ർ ലേ​ബ​ർ അ​ഫ​യേ​ഴ്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. ദു​ബൈ അ​ൽ ഖൂ​സി​ൽ ന​ട​ന്ന പ്ര​ധാ​ന ആ​ഘോ​ഷ​വേ​ദി​യി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും വി​വി​ധ ബാ​ൻ​ഡു​ക​ളു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ളും അ​ന്താ​രാ​ഷ്ട്ര നൃ​ത്ത​സം​ഘ​ങ്ങ​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പ്ര​ക​ട​ന​ങ്ങ​ളും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ നാ​ട​ൻ​ക​ലാ​രൂ​പ​ങ്ങ​ളും അ​ര​ങ്ങേ​റി.

ആ​ഘോ​ഷ​ത്തി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി അ​ഞ്ചു​ല​ക്ഷം ദി​ർ​ഹ​മി​ല​ധി​കം മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ൽ​കി​യ​ത്. കാ​റു​ക​ൾ, സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ, സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, യാ​ത്രാ ടി​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ൾ​ക്ക്​ ന​ൽ​കി​യ​ത്. ആ​ഘോ​ഷ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി ഓ​ൺ​ലൈ​ൻ പ​ങ്കാ​ളി​ത്ത​ത്തി​നും സൗ​ക​ര്യം ഒ​രു​ക്കി. ‘ബ്ലൂ ​ക​ണ​ക്ട്’ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ലൈ​വ് സ്ട്രീ​മി​ങ്ങി​ലൂ​ടെ​യും ഡി​ജി​റ്റ​ൽ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​പാ​ടി​ക​ളി​ലും ന​റു​ക്കെ​ടു​പ്പു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചു.

ജ​ബ​ൽ അ​ലി, മു​ഹൈ​സി​ന തു​ട​ങ്ങി​യ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും ജി.​ഡി.​ആ​ർ.​എ​ഫ്.​എ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​ന വേ​ദി​യാ​യ അ​ൽ ഖൂ​സി​ൽ മാ​ത്രം ഇ​ന്ത്യ, പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, ആ​ഫ്രി​ക്ക അ​ട​ക്ക​മു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 20,000 ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു. ഡി​സം​ബ​ർ 31ന് ​വൈ​കീ​ട്ട് ആ​റി​ന് ആ​രം​ഭി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ അ​ർ​ധ​രാ​ത്രി​വ​രെ നീ​ണ്ടു. നേ​രി​ട്ടും ഓ​ൺ​ലൈ​നി​ലൂ​ടെ​യും 50,000 ല​ധി​കം ആ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​ർ​ന്നെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ അ​റി​യി​ച്ചു. ദു​ബൈ​യി​ലെ വി​ക​സ​ന​ത്തി​ന് വി​യ​ർ​പ്പൊ​ഴു​ക്കി​യ സ​മൂ​ഹ​ത്തോ​ടു​ള്ള ആ​ദ​ര​വാ​ണ് ആ​ഘോ​ഷ​മെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി പ​റ​ഞ്ഞു.
SHARE THIS PAGE!

Related Stories

See All

സൗജന്യ നിയമസഹായം തുണയായി: കണ്ണൂര്‍ സ്വദേശിനി ഹഫീസയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അജ്മാന്‍ പോലീസ് കണ്ണൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്തു

അജ്മാൻ: യു.എ.ഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും ...

News |06.Jan.2026

അക്കാഫ് പ്രൊഫഷണൽ ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു

ദുബായ്: യു.എ.ഇയിലെ കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്‌സ് ...

News |05.Jan.2026

പ്രാർഥന വിഫലമായി; അബുദാബി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി ∙ അബുദാബി - ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ...

News |05.Jan.2026

അബുദാബിയില്‍ വാഹനപകടം: മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുമലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ സഹോദരങ്ങളായ മൂന്നുകുട്ടികള്‍ ...

News |04.Jan.2026


Latest Update

സൗജന്യ നിയമസഹായം തുണയായി: കണ്ണൂര്‍ സ്വദേശിനി ഹഫീസയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അജ്മാന്‍ പോലീസ് കണ്ണൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്തു

അജ്മാൻ: യു.എ.ഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും ...

News |06.Jan.2026

അക്കാഫ് പ്രൊഫഷണൽ ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു

ദുബായ്: യു.എ.ഇയിലെ കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്‌സ് ...

News |05.Jan.2026

പ്രാർഥന വിഫലമായി; അബുദാബി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി ∙ അബുദാബി - ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ...

News |05.Jan.2026

അബുദാബിയില്‍ വാഹനപകടം: മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുമലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ സഹോദരങ്ങളായ മൂന്നുകുട്ടികള്‍ ...

News |04.Jan.2026

അമേരിക്കയുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള കൈയേറ്റങ്ങളെ ലോകം കൈയും കെട്ടി നോക്കി നിൽക്കരുത്. ഇന്ത്യ ഇടപെടണം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

അമേരിക്കയുടെ  സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള  ...

News |04.Jan.2026

ഡബ്ലിയു. എം. സി മിഡിലീസ്റ്റ് റീജിയൻ പുതുവത്സരാഘോഷം

ദുബായ് :-വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ ക്രിസ്മസ് പുതുവത്സര ...

News |04.Jan.2026

Photo Shoot

See All

Photos