കെജിഎഫ് സംഗീത സംവിധായകൻ കേരളത്തിന്റെ കളരിയിൽ

Written By
Posted Jul 25, 2022|401

News
പഴയ തെക്കൻ ദേശത്തെ വീരയോദ്ധാക്കളുടെ കഥ പറയുന്ന 'കാളിയൻ' എന്ന പൃഥ്വിരാജ്  ചിത്രത്തിന്റെ സംഗീത ചർച്ചകൾക്കായി തിരുവനന്തപുരത്തെത്തിയ രവി ബസ്‌റൂർ ആയോധനകലയിലെ കേരളീയ താളങ്ങൾ തേടി കളരിപരിശീലന കേന്ദ്രം സന്ദർശിച്ചു. കാളിയന്റെ സംവിധായകൻ കൂടിയായ ഡോ. മഹേഷിന്റെ നേതൃത്വത്തിൽ നേമത്ത് പ്രവർത്തിക്കുന്ന അഗസ്ത്യം കളരിയിലാണ് രവി ബസ്‌റൂർ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. 

കാളിയൻ സിനിമയിൽ തെക്കൻ കളരി സമ്പ്രദായത്തിലുള്ള പയറ്റുകൾക്ക് സവിശേഷ സ്ഥാനമുണ്ട്. വേണാടും മധുര സാമ്രാജ്യവുമായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന കഥയിലെ ഈ പ്രത്യേകത മനസ്സിലാക്കിയ രവി ബസ്‌റൂർ കളരിപ്പയറ്റ് കാണാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. അഗസ്ത്യത്തിലെ പഠിതാക്കൾ അവതരിപ്പിച്ച അഭ്യാസമുറകൾ ആവേശത്തോടെ കണ്ടിരുന്ന രവി ബസ്‌റൂർ കളരി ഗുരുക്കൾ കൂടിയായ മഹേഷിനോട് വിശദാംശങ്ങൾ ചോദിച്ച് മനസ്സിലാക്കി.

കാളിയന്റെ തിരക്കഥാകൃത്ത് ബി ടി അനിൽകുമാർ, നിർമ്മാതാവ് രാജീവ് ഗോവിന്ദൻ എന്നിവരും ബസ്‌റൂറിനൊപ്പം ഉണ്ടായിരുന്നു. കളരി സംഘങ്ങൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം വീണ്ടും കാണാം എന്ന വാക്കുകളോടെയാണ് രവി ബസ്‌റൂർ മടങ്ങിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ രവി ബസ്‌റൂറിന് സിനിമയിൽ കാളിയനാവുന്ന പൃഥ്വിരാജാണ് കഥയും സന്ദർഭങ്ങളും വിശദീകരിച്ചു കൊടുത്തത്.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos