കാര്‍ത്തികേയ 2 കേരളത്തിലേക്കും: മലയാളം ട്രെയ്‌ലര്‍.

Written By
Posted Sep 22, 2022|2521

Trailer
ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്ത 'കാര്‍ത്തികേയ 2' ഇതിനോടകം സിനിമാ മേഖലയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഓഗസ്റ്റ് 13ന് റിലീസ് ചെയ്ത ചിത്രം 120 കോടിയിലധികം തിയറ്റര്‍ കളക്ഷന്‍ നേടി. 30 കോടിയിലധികമാണ് കാര്‍ത്തികേയ 2 ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം നേടിയത്. 

കൂടാതെ വിദേശത്ത് 2 ദശലക്ഷം ഡോളറും സിനിമ സ്വന്തമാക്കി. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കുറഞ്ഞ ബഡ്ജെറ്റില്‍ അനുപം ഖേര്‍, നിഖില്‍ സിദ്ധാര്‍ഥ്, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിച്ച ചിത്രം മലയാളത്തിലേക്കും എത്തുകയാണ്. സെപ്തംബര്‍ 23ന് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ഇ 4 എന്റര്‍ടൈന്‍മെന്റ്സ് ആണ് കേരളത്തിലെ വിതരണക്കാര്‍. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

ചന്ദു മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ 'കാര്‍ത്തികേയ'യുടെ രണ്ടാം ഭാഗമാണ് ചിത്രം. മലയാളത്തില്‍ റിലീസ് ചെയ്യുമ്പോള്‍ മറ്റു ഭാഷകളില്‍  ലഭിച്ച അതേ സ്വീകാര്യത ഉണ്ടാകുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. 

മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാര്‍ത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖില്‍ അവതരിപ്പിക്കുന്നത്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായാണ് ബോളിവുഡ് താരം അനുപം ഖേര്‍ വേഷമിടുന്നത്. ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
SHARE THIS PAGE!

Related Stories

See All

കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും ...

Trailer |16.Dec.2025

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ 'വീര ധീര ശൂരൻ' മാർച്ച് 27ന് തിയേറ്ററുകളിലേക്ക്.

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ...

Trailer |24.Jan.2025

കംപ്ലീറ്റ് ‘തോൽവി’; വീണ്ടും ചിരിപൊട്ടിച്ച് ഷറഫും അൽത്താഫും

ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തോൽവി എഫ്സി’ ട്രെയിലർ ...

Trailer |28.Oct.2023

ഓജോ ബോര്‍ഡുമായി സൗബിന്‍; ഹൊറര്‍ കോമഡി രോമാഞ്ച ത്തിന്‍റെ ട്രെയ്‍ലര്‍

തമിഴിലും ഹിന്ദിയിലുമൊക്കെ അടുത്ത കാലത്ത് വലിയ വിജയം നേടിയിട്ടുണ്ട് ...

Trailer |03.Oct.2022


Latest Update

ഡബ്ല്യു.എം.സി അബൂദബി ഓണാഘോഷം വര്‍ണാഭമായി

അബുദാബി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) അബൂദബിയുടെ ...

News |08.Oct.2026

ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസിന്റെ അർപ്പോ 2026 ന് സമാപനം

ദുബായ്: വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ഒരുക്കിയ 'ആർപ്പോ 2026' ഓണഘോഷം ...

News |06.Oct.2026

Mark & Save ‘Million Dreams’ ക്യാമ്പയിൻ പ്രഖ്യാപിച്ചു

ദുബൈ: യുഎഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ Mark & Save ‘Million Dreams’ എന്ന പുതിയ ...

News |28.Sep.2026

തൂഫാൻ ഗോൾ

മയക്കുമരുന്നിനെതിരെ യുവതയുടെ സർഗാത്മക ശബ്ദം: ‘ തൂഫാൻ ഗോൾ ’ റീൽസ് ...

News |28.Sep.2026

കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ 40% വരെ കുറവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്ന നിർമാണത്തിൽ 96% റെക്കോർഡുമായി ഹോട്ട്‌പാക്ക്

ദുബായ്,: കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിൽ 30 മുതൽ 40 % വരെ കുറവ് വരുത്തി, ഉൽപ്പന്ന ...

News |22.Sep.2026

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

Photo Shoot

See All

Photos