സിഗരറ്റ് വലിക്കുന്ന കാളി. ലീന മണിമേഖലയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

Written By
Posted Jul 05, 2022|672

News
സംവിധായിക ലീന മണിമേഖലയുടെ കാളി എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ വിവാദത്തിൽ. ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന ഒരു ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലെ വലിയൊരു വിഭാഗത്തിൽ രോഷത്തിന് കാരണമായിട്ടുണ്ട്. 

ചിത്രത്തിന്റെ പോസ്റ്റർ ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് നെറ്റിസൺസ് ആരോപിച്ചു. #ArrestLeenaManimekalai എന്ന ഹാഷ്‌ടാഗ് മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ട്രെൻഡിങ്ങായിത്തുടങ്ങി. ലീന മണിമേഖലാ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ സിഗരറ്റ് വലിക്കുന്നതായാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ത്രിശൂലം, അരിവാൾ എന്നിവയ്ക്കൊപ്പം LGBTQ+ കമ്മ്യൂണിറ്റിയുടെ അഭിമാന പതാകയും കയ്യിലേന്തിയിരിക്കുന്നതായി കാണാം. 

ഇത് മതനിന്ദയും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നും ആവശ്യപ്പെട്ട ഒരു വിഭാഗം ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോടും പിഎംഒയോടും അപേക്ഷിച്ചു.

എന്നാൽ ചിത്രത്തെ അപകീർത്തിപ്പെടുത്തുന്നതിന് മുൻപ് ഡോകളുമെന്ററി കാണണമെന്ന് ലീന മണിമേഖല അഭ്യർത്ഥിച്ചു. “ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെടുകയും ടൊറന്റോയിലെ തെരുവുകളിൽ നടക്കുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. നിങ്ങൾ സിനിമ കണ്ടുകഴിഞ്ഞാൽ, #ArrestLeenaManimekalai എന്ന ഹാഷ്‌ടാഗ് 'ലവ് യു ലീന മണിമേകലൈ' എന്നാക്കി മാറ്റും,” അവർ ട്വീറ്റ് ചെയ്തു

സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വിവാദമായിരിക്കെയാണ് കാളി എന്ന ചിത്രത്തെ ചൊല്ലിയുള്ള കോലാഹലം. എന്താണ് മതനിന്ദ, എന്താണ് ആവിഷ്കാര സ്വാതന്ത്ര്യം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കും ഇത് തുടക്കമിട്ടിരിക്കുകയാണ്. 

SHARE THIS PAGE!

Related Stories

See All

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു

ഷാർജ: ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ  മൃതദേഹം നാട്ടിലേക്കയക്കാൻ ...

News |06.Apr.2026

Latest Update

മഴക്കെടുതി ദുബൈ ക്ക് കൈത്താങ്ങായി ദുബൈ പോലീസ് നൈബർ ഹുഡ് ടീം; സേവനത്തിൽ മാതൃകയായി മലയാളി സന്നദ്ധപ്രവർത്തകർ

ദുബൈ: കഴിഞ്ഞ നാല് ദിവസമായി ദുബൈയിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ ...

News |28.Mar.2026

യുഎഇയിൽ മഴക്കെടുതി: സഹായവുമായി അക്കാഫ് ടാസ്ക് ഫോഴ്സ് സജീവം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ...

News |28.Mar.2026

Photo Shoot

See All

Photos