ഭാസിപ്പിള്ള യ്ക്ക് കലാഭവന്‍ മണിയുടെ അവാര്‍ഡ്: നന്ദി പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

Written By
Posted Jul 03, 2022|773

News
മികച്ച നടനുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം നേടിയിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിലെ ഭാസിപ്പിള്ള എന്ന കഥാപാത്രത്തിനാണ് ഷൈന്‍ ടോമിന് അവാര്‍ഡ് ലഭിച്ചത്. ഇപ്പോള്‍ ഇതാ തനിയ്ക്ക് പുരസ്‌കാരം സമ്മാനിച്ച അവാര്‍ഡ് കമ്മിറ്റിയ്ക്ക് താരം സമൂഹ മാദ്ധ്യമങ്ങളിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ്. 

നടന്‍ ഗുരു സോമസുന്ദരമാണ് ഷൈന്‍ ടോമിന് അവാര്‍ഡ് സമ്മാനിച്ചത്. കുറുപ്പിലെ ഭാസി പിള്ള എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിനാണ് അവാര്‍ഡ്. ഈ കഥാപാത്രത്തിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നിന്ന് തഴഞ്ഞതില്‍ ഷൈന്‍ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. 

കഴിവുള്ളവരെ അഗണിക്കുന്നതിന്റെ വേദന കുറുപ്പിനെ പുരസ്‌കാരത്തില്‍ പരിഗണിക്കാതിരുന്നപ്പോള്‍ മനസിലായിട്ടുണ്ടാകുമല്ലോ എന്ന് ദുല്‍ഖറിനോടായി ഷൈന്‍ ടോം ചോദിച്ചിരുന്നു. എന്നാല്‍ സംസ്ഥാന പുരസ്‌ക്കാരത്തില്‍ തഴഞ്ഞെങ്കിലും മലയാളികളുടെ മണി ചേട്ടന്റെ പേരിലുള്ള പുരസ്‌ക്കാരം അതിനേക്കാളും വലുതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം.

അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന വിചിത്രമാണ് ഷൈന്‍ ടോം ചാക്കോയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കനി കുസൃതി ആണ് നായിക. ബാലുവര്‍ഗീസ്, ജോളി ചിറയത്ത്, ലാല്‍, കേതകി നാരായണന്‍,സിനോജ് വര്‍ഗീസ്, അഭിരാം രാധാകൃഷ്ണന്‍, ജെയിംസ് ഏലിയ, തുഷാരപിള്ള, ബിബിന്‍ പെരുമ്പിള്ളി, എന്നിവരാണ് മറ്റു താരങ്ങള്‍. 

രചന: നിഖില്‍ രവീന്ദ്രന്‍, ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് നിര്‍മ്മാണം. അര്‍ജുന്‍ ബാലകൃഷ്ണന്‍ ഛായാഗ്രഹണവും മിഥുന്‍ മുകുന്ദന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. സ്ട്രീറ്റ് അക്കാദമിക്സ് എന്ന മ്യൂസിക് ബാന്‍ഡ് ചിത്രത്തിന്റെ ഭാഗമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, എഡിറ്റര്‍: അച്ചു വിജയന്‍. കോ - ഡയറക്ടര്‍ സുരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടര്‍: ആര്‍. അരവിന്ദന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: റെയ്‌സ് ഹൈദര്‍ ആന്‍സ് അനസ് റഷാദ്. പി.ആര്‍. ഒ ആതിര ദില്‍ജിത്ത്.

പന്ത്രണ്ട്, അടിത്തട്ട് എന്നീ ചിത്രങ്ങളാണ് ഷൈന്‍ ടോം ചാക്കോയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്.
SHARE THIS PAGE!

Related Stories

See All

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു

ഷാർജ: ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ  മൃതദേഹം നാട്ടിലേക്കയക്കാൻ ...

News |06.Apr.2026

Latest Update

മഴക്കെടുതി ദുബൈ ക്ക് കൈത്താങ്ങായി ദുബൈ പോലീസ് നൈബർ ഹുഡ് ടീം; സേവനത്തിൽ മാതൃകയായി മലയാളി സന്നദ്ധപ്രവർത്തകർ

ദുബൈ: കഴിഞ്ഞ നാല് ദിവസമായി ദുബൈയിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ ...

News |28.Mar.2026

യുഎഇയിൽ മഴക്കെടുതി: സഹായവുമായി അക്കാഫ് ടാസ്ക് ഫോഴ്സ് സജീവം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ...

News |28.Mar.2026

Photo Shoot

See All

Photos